എബ്രഹാമിന്റെ സന്തതികൾ ട്രെയ്ലർ മെഗാ മാസ്സ് ; മമ്മൂട്ടിയുടെ പോലീസ് വേഷത്തെ ഏറ്റെടുത്ത് നവമാധ്യമങ്ങള്‍
എബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍ നവമാധ്യമങ്ങള്‍ ഏറ്റെടുത്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയും സംവിധായകന് ജോഷിയും ചേര്‍ന്ന് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കി. ഒരുപാട് പ്രതീക്ഷകളുടെപുറത്താണ് തന്റെ പുതിയ ചിത്രമായ എബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളിലേക്ക് എത്തുകയെന്ന് മമ്മൂട്ടി പറഞ്ഞു . കൊച്ചിയിൽ നടന്ന ചടങ്ങില്‍ മലയാളസിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു.
ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടിചിത്രമൊരുക്കിയ ഹനീഫ് അദേനിയുടേതാണ് തിരക്കഥ. സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍ ,ആന്‍സണ്‍ പോള്‍ തുടങ്ങിയവര്‍ മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു. ട്രെയിലര്‍ യു ട്യൂബില്‍ ഇതിനോടകം തരംഗമായി. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ഗോപി സുന്ദർ നിർവഹിക്കുന്നു.
https://www.facebook.com/Malayalivartha