Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിന് മുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല ; ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ ; ഫഹദിന്റെ സർപ്രൈസ് ഇങ്ങനെ...

13 JUNE 2018 10:59 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നു നിന്ന നടി നസ്രിയ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്ത് തിരിച്ചുവരികയാണ് കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ട് നസ്രിയയെ അഭിനന്ദിച്ചിരിക്കുകയാണ് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍.

നാല് സുവര്‍ണ വര്‍ഷങ്ങളാണ് അവള്‍ എനിക്ക് വേണ്ടി ത്യജിച്ചത് എന്ന് ഫഹദ് കുറിച്ചു. വിവാഹത്തിന് ശേഷം തിരിച്ചുവരവ് നടത്തിയ നസ്രിയ അഭിനയിക്കുന്ന കൂടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു ഫഹദ് കുറിച്ചത്.

ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിന് മുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വര്‍ഷത്തിനുശേഷം സ്‌ക്രീനില്‍ കാണാന്‍ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്.

ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ അവള്‍ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നല്‍കാനാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും എന്ന് ഫഹദ് ഫേസ്‌ബുക്കില്‍ കുറിച്ചു.


അഞ്ജലിമേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകന്‍. നസ്രിയക്കൊപ്പം ചിത്രത്തിൽ പാര്‍വതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (9 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (27 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (36 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends