അമ്മയെ നയിക്കാൻ മോഹൻലാൽ ; താരസംഘടനയിൽ അടിമുടി മാറ്റം ; പ്രധാന പദവികളിൽ ഇത്തവണയും വനിതാ സാനിധ്യമില്ലെങ്കിലും എക്സിക്യൂട്ടീവ് കമ്മറ്റിയിൽ വനിതകളുടെ എണ്ണം വർധിച്ചു
മലയാള സിനിമയിലെ താര സംഘടനയായ അമ്മയിൽ പുതിയ നേതൃത്വം. പുതിയ കമ്മറ്റിയിൽ സംഘടനയുടെ പ്രസിഡന്റായി മോഹൻ ലാൽ ചുമതല ഏറ്റു. സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു.
18 വർഷമായി ഇന്നസെന്റാണ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പൂർണമായി ഒഴിവാക്കിക്കൊണ്ടാണ് സംഘടന പുതിയ നേതൃത്വത്തിന് ശ്രമിക്കുന്നത്. പ്രധാന സ്ഥാനങ്ങളിലേക്ക് പാനലിലെ അംഗങ്ങൾ മാത്രമാണുള്ളതെങ്കിലും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പുറത്തുനിന്നുള്ള നാമനിർദേശപത്രിക ലഭിച്ചിട്ടുണ്ട്. അതേസമയം ഇത് പിൻവലിപ്പിച്ച് തിരഞ്ഞെടുപ്പ് പൂർണമായും ഒഴിവാക്കാനാണ് ശ്രമം.
ഈ മാസം ഇരുപത്തിനാലിന് ചേരുന്ന 'അമ്മ ജനറൽ ബോഡി യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. ആറു പ്രധാന സ്ഥാനങ്ങൾക്ക് പുറമെ പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയുമുണ്ട്. പ്രധാന പദവികളിൽ ഇത്തവണയും വനിതാ സാനിധ്യമില്ലെങ്കിലും എക്സിക്യൂട്ടീവ് കമ്മറ്റിയിൽ വനിതകളുടെ എണ്ണം നാലായി വർധിച്ചു.
https://www.facebook.com/Malayalivartha