Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ത്യൻ തീയേറ്റർ ക്ലാസിക്കിൽ പുത്തൻ ചരിത്രമെഴുതി ദർശനയുടെ കൃതി അരങ്ങിൽ ; ഹ്യൂമൺ ലൈബ്രറി പ്രമേയമാക്കി ഒരു കൃതി അരങ്ങിലെത്തുന്നത് ഇന്ത്യയിൽ ഇത് ആദ്യം

14 JUNE 2018 03:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ തീയേറ്റർ ക്ലാസിക്കിൽ പുത്തൻ ചരിത്രമെഴുതി ദർശനയുടെ കൃതി അരങ്ങിലെത്തി. ഹ്യൂമൺ ലൈബ്രറി പ്രമേയമാക്കി ഇന്ത്യയിൽ ആദ്യമായ് അരങ്ങിലെത്തുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ സംവിധായകൻ K.R രമേശാണ്.... മനുഷ്യൻ പുസ്തകമായ് മാറുന്ന അത്യഅപൂർവ്വമായ കാഴ്ച, നാടിന്റെ നന്മകൾ ഹൃദയത്തിലേറ്റു വാങ്ങിയ ചാക്കോ ഗാന്ധിയെന്ന ഗ്രാമീണ വൃദ്ധൻ കോർപ്പറേറ്റുകളായ പ്രസാധകരുടെ നീരാളി കൈകളിൽ എത്തിപ്പെടുന്നതും, തുടർന്ന് കച്ചവട താത്പര്യങ്ങൾക്കായ് നാടിൻറ നന്മയും പൈതൃകവും, ബന്ധങ്ങളും വരെ ടൂറിസമാക്കുന്ന നേർ ചിത്രവും നാടകം അനാവരണം ചെയ്യുന്നു.

ഡൽഹി പശ്ചാത്തലമാക്കി കഥ പറയുന്ന നാടകത്തിൽ സമകാലീന സംഭവങ്ങളുടെ ഹൃദയഭേദകമായ നേർക്കാഴ്ചകൾ നിരവധിയാണ്. ഇടുക്കിയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കാവുന്ന നടനും തിരക്കഥാകൃത്തുമായ അനിൽ കെ.ശിവറാമിന്റയും ,ജോസഫ് ചിലമ്പൻറയും തികവാർന്ന അഭിനയം കാഴ്ചക്കാരെ ആസ്വാദനത്തിന്റെയും, വേദനയുടെയും കൊടുമുടി കയറ്റുന്നുണ്ട് .സൂഷ്മാഭിനയത്തിന്റെ ആഴങ്ങളിലൂടെ ഒന്നര മണിക്കൂർ സമയം വിസ്മയമൊരുക്കിയ അനിൽ കെ.ശിവറാം മലയാളത്തിന് അഭിമാനമായ് മാറുന്ന കാഴ്ചയാണ് കൃതിയിലൂടെ ആസ്വാദകർ കണ്ടത്. നൽപ്പത് വർഷക്കാലത്തെ പ്രൊഫഷണൽ നാടകവേദിയിലെ അഭിനയ പരിചയം കൈമുതലാക്കിയ ജോസഫ് ചിലമ്പൻ എന്ന അതുല്യപ്രതിഭയുടെ മടങ്ങി വരവും കൃതിയിലൂടെ പ്രേക്ഷകർ കണ്ടു .സുരേഷ് ഗോപി നിർമ്മിച്ച ഇന്ദനീലം സീരിയൽ, സൂര്യാ ടിവി സംപ്രേഷണം ചെയ്ത സ്ത്രിഹൃദയം, ചേച്ചിയമ്മ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് സിനിമ എന്നിവയുടെ തിരക്കഥാകൃത്ത് കൂടിയാണ് അനിൽ കെ.ശിവറാം.


മരംകൊത്തി, ഭ്രമം, തുടങ്ങിയ സിനിമകളിലും, തട്ടീംമുട്ടീം, മറിമായം, സാമൂഹ്യപാഠങ്ങൾ, തുടങ്ങിയ സീരിയലുകളിലും വേഷമിട്ട അനിൽ കെ.ശിവറാം ജില്ലയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹത്തിന്റെ കായൽ കാക്കകൾ എന്ന ചെറുകഥാ സമാഹാരം ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ് .ആറ്റിങ്ങൽ ദേശാഭിമാനി, കൊച്ചിൻ സംഗ മിത്ര, കാത്തിരപ്പള്ളി അമല ,തുടങ്ങി മലയാളത്തിലെ പ്രധാന നാടക സമിതികളിൽ നാല് പതിറ്റാണ്ട് കാലം നിറഞ്ഞു നിന്ന അഭിനേതാവാണ് ജോസഫ് ചിലമ്പിൽ, ദീർഘമായ ഒരിടവേളക്ക് ശേഷമാണ് അദ്ദേഹം കൃതിയിലൂടെ അരങ്ങിൽ മടങ്ങിയെത്തിയത്.

ഇടുക്കിയിലെ കലാകാരന്മാരായ മാത്യൂസ്, സ്റ്റാലിൻ ഭാർഗ്ഗവൻ, സൈമൺ, അനി ഇലവന്തിക്കൽ ബിനു, ചന്ദ്രു ,9 വയസുകാരിയായ മരിയ തുടങ്ങി മൂന്ന് അഭിനയതലമുറകളുടെ കൂടിച്ചേരൽ കൂടിയായിരുന്നു ദർശനയുടെ കൃതി.. 2013 ൽ ദേശീയ -അന്തർ ദേശീയ തിയ്യേറ്റർ ഫെസ്റ്റിവലുകളിൽ ശ്രദ്ധേയമായ ഒഴിവ് ദിവസത്തെ കളിക്ക് ശേഷം ദർശന ഒരുക്കിയ കൃതി വിദേശ ഫെസ്റ്റിവലുകളിൽ അടക്കം അവതരണത്തിന് ഒരുങ്ങുകയാണ് പ്രശസ്ത സംവീധായകൻനരിപ്പറ്റ രാജു ഒരുക്കിയ ഒഴിവ് ദിവസത്തെ കളിയിലും അനിൽ കെ ശിവറാമിന്റെ പ്രകടനം അന്താരാഷ്ട്ര തലത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.. 2013 ൽ കേരളത്തെ പ്രതിനിധീകരിച്ച ഏക മലയാള നാടകം കൂടിയായിരുന്നു ഒഴിവ് ദിവസത്തെ കളി .. ദർശന പ്രസിഡന്റ് EJ ജോസഫ്, സെക്രട്ടറി m.c ബോബൻ, സംഗീത സംവിധായകൻ തങ്കച്ചൻ പാല, സജി മാധവ്, എന്നിവരാണ് കൃതിയുടെ അണിയറ പ്രവർത്തകർ .പ്രമേയം കൊണ്ടും, അവതരണ മികവ് കൊണ്ടും,അഭിനയചാതുരി കൊണ്ടും വ്യത്യസ്തമായ ദൃശ്യാനുഭൂതി സമ്മാനിച്ചാണ് കൃതി അരങ്ങുണർത്തുന്നത് "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (4 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (4 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (5 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (7 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (8 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends