പ്രവാസികളുടെയും കലാസ്നേഹികളുടെയും അതിലുപരി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ പിറവിയെടുത്തൊരു മ്യൂസിക് വീഡിയോ ; 'മുകിലെ' മ്യൂസിക് വീഡിയോ ലോഞ്ച് ചെയ്തു
അശ്രേയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബി എബ്രഹാം സംഗീതം നൽകിയ മ്യൂസിക് വീഡിയോ മുകിലെ 5 പ്രസിദ്ധ സിനിമ സംവിധായകനും ഒരേമുഖം ഫെയിം ആയ സജിത്ത് ജഗന്നാഥൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ ലോഞ്ച് ചെയ്തു.
പ്രവാസി ആയ അബി എബ്രാഹാം നിരവധി ഹിറ്റ് ആൽബങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ്. സംഗീത സഹയാത്രികനായ ഇദ്ദേഹത്തിന്റെ മുകിലെ എന്ന ആൽബം സീരിസിലെ അഞ്ചാമത്തെ ഗാനം ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മലയാളികളുടെ പ്രിയ ഗായകൻ നജീം അർഷാദ് ആലാപനം നിർവഹിച്ചിരിക്കുന്നു. നവാഗതനായ ഗോപു മുരളീധരന്റെതാണു ഗാനരചന.
അശ്രേയ പ്രൊഡക്ഷന്സിനു വേണ്ടി ബ്യൂ സ്ക്രീൻ പിക്ച്ചർ ആണ് ആൽബം ഒരുക്കിയിരിക്കുന്നത്. ഇതു കൊള്ളാം എന്ന ഹിറ്റ് വീഡിയോ അണിയിച്ചൊരുക്കിയ അർജുൻ വീ സംവിധാനം നിർവഹിക്കിചിരികുന്നു. അൻസാരി പുനലൂർ ആണ് ക്യാമറ. പുതുമുഖതാരങ്ങളായ പ്രവീൺ ഭാസ്കർ , വേണി, ഡെവിഡ് എബ്രാഹം എന്നിവർ അഭിനയിച്ചിരിക്കുന്നു, മലയാള സിനിമക്ക് തന്നെ പുതുവാഗ്ദാനങ്ങൾ ആണ് എന്നു തെളിയിച്ചിരികയാണ് ഇവർ . പ്രവാസികളുടെയും കലാസ്നേഹികളുടെയും അതിലുപരി സുഹൃത്തുക്കളുടെ കൂട്ടായ്മ ആണ് ഈ ആൽബത്തിന്റെ വിജയത്തിന് പിന്നിൽ ഉള്ളത്
https://www.facebook.com/Malayalivartha