Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

യേശുദാസിന്റെ ശബ്ദത്തിനോടുള്ള സാമ്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന അവാര്‍ഡ് നിഷേധിച്ചു ; ഇപ്പോള്‍ അഭിജിത്തിനെ തേടിയെത്തിയിരിക്കുന്നത് അന്താരാഷ്ട്ര പുരസ്‌കാരം

18 JUNE 2018 06:14 PM IST
മലയാളി വാര്‍ത്ത

അര്‍ഹിക്കുന്നവരെ തേടി അംഗീകാരം എത്തുക തന്നെ ചെയ്യുമെന്നത് ഭാരമില്ലാത്തവയ്‌ക്കേ ഉയരത്തില്‍ പറക്കാന്‍ സാധിക്കൂ എന്ന ചൊല്ലിനെ സാധൂകരിക്കുന്ന വസ്തുതയാണ്. അതിന് പുതിയ ഉദാഹരണമാവുകയാണ് യേശുദാസിനെ അനുകരിച്ച് പാടുന്നു എന്ന ആക്ഷേപത്തിനും വിമര്‍ശനത്തിനും ഇരയായിട്ടുള്ള ഗായകന്‍ അഭിജിത്ത് വിജയന്‍. യേശുദാസിനെ അനുകരിച്ച് പാടിയെന്നതിന്റെ പേരിലാണ് അഭിജിത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് പോലും നിഷേധിക്കപ്പെട്ടത്. കുറേപ്പേര്‍ കുറ്റപ്പെടുത്തി സംസാരിച്ചപ്പോഴും സോഷ്യല്‍മീഡിയയിലൂടെയും മറ്റും നിരവധിയാളുകള്‍ അഭിജിത്തിന് പിന്തുണയും അറിയിച്ചിരുന്നു.

സ്വന്തം നാട്ടുകാര്‍ അനാവശ്യമായി കുറ്റപ്പെടുത്തിയെങ്കിലും ഇപ്പോഴിതാ അഭിജിത്തിനെ തേടി അര്‍ഹിച്ച അംഗീകാരം എത്തിയിരിക്കുന്നു. സംസ്ഥാനത്തുനിന്ന് പുരസ്‌കാരം കിട്ടിയില്ലെങ്കിലെന്താ അന്താരാഷ്ട്ര പുരസ്‌കാരമാണ് അഭിജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. അഭിജിത്ത് വിജയന് ആശംസകള്‍ നേരുന്ന തിരക്കിലാണ് ആരാധകരും സോഷ്യല്‍ ലോകവും. അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്ത് നേടിയത്.

സന്തോഷവാര്‍ത്ത അഭിജിത്തും ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചിരുന്നു. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് നിറകണ്ണുകളോടെ അഭിജിത്ത് പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഈ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി അഭിജിത്ത് പാടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (1 minute ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (10 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (34 minutes ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (51 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (2 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (3 hours ago)

Malayali Vartha Recommends