Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

കസബയ്ക്ക് ശേഷം മമ്മൂട്ടിയും നിര്‍മാതാവ് ജോബിജോര്‍ജ്ജും ഒന്നിച്ച അബ്രഹാമിന്റെ സന്തതികള്‍ മികച്ച കളക്ഷനില്‍ മുന്നേറുന്നു... 

19 JUNE 2018 03:07 PM IST
മലയാളി വാര്‍ത്ത

ഗ്രേറ്റ്ഫാദറിന് ശേഷം ഒരു മമ്മൂട്ടി ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നു... കഴിഞ്ഞ ചിത്രമായ അങ്കിള്‍ നല്ല അഭിപ്രായം നേടിയെങ്കിലും മികച്ച കളക്ഷന്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. റമസാനോട് അനുബന്ധിച്ച് റിലീസായ അബ്രഹാമിന്റെ സന്തതികള്‍ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ പണംവാരി പടമാകാന്‍ പോവുകയാണെന്ന് ബോക്‌സ്ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പതിനൊന്നരക്കോടി മുടക്കി നിര്‍മിച്ച ചിത്രം ആദ്യ മൂന്ന് ദിവസം എട്ടരക്കോടി കളക്ട് ചെയ്തു. ഗ്രോസ്‌കളക്ഷനാണിത്.

ആദ്യ ആഴ്ച പിന്നിടുമ്പോഴേക്കും നിര്‍മാതാവിന്റെ പോക്കറ്റില്‍ ലാഭം വീഴുമെന്ന് ഉറപ്പായി. കേരളത്തിലെ എല്ലാ സെന്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതോടെ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടിയും സംവിധായകന്‍ ഷാജി പാടൂരും നിര്‍മാതാവ് ജോബി ജോര്‍ജും നടന്‍ സിദ്ധിഖും ചേര്‍ന്ന് കേക്ക് മുറിച്ചു. ചിത്രത്തിന്റെ പോസ്റ്ററിന്റെ രീതിയിലാണ് കേക്ക് ഡിസൈന്‍ ചെയ്തത്.

2016ലെ റമസാനോട് അനുബന്ധിച്ച് റിലീസായ കസബയും മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടിയിരുന്നു. ആ ചിത്രത്തിന്റെ നിര്‍മാതാവായ ജോബി ജോര്‍ജ്ജും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഗ്രേറ്റ്ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥയെഴുതി എന്ന പ്രത്യേകതയുമുണ്ട്. നോണ്‍ ലീനിയര്‍ എഡിറ്റിംഗ് നടത്തിയ ചിത്രം മികച്ച ത്രില്ലറാണ്. അതില്‍ ക്രൈമും അന്വേഷണവും കബളിപ്പിക്കലും എല്ലാം കടന്ന് വരുന്നു. സാധാരണ ത്രില്ലര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇതൊരു നിയോനോര്‍ (നല്ലതും ചീത്തയും) ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ്. ഇതിലെ നായകനായ ഡെറിക് എബ്രഹാം എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്ന പല കാര്യങ്ങളും നിയമവിരുദ്ധമാണ്, എന്നാല്‍ ധാര്‍മികവും. നിയമത്തിന്റെ കണ്ണിലൂടെ കാണുമ്പോള്‍ കുറ്റവും ധാര്‍മികതയുടെ കുഴലിലൂടെ നോക്കുമ്പോള്‍ ന്യായവും ആകുന്ന കാര്യങ്ങള്‍. വിജയ്‌സേതുപതിയും മാധവനും അഭിനയിച്ച വിക്രംവേദയും ഇതേ പ്രമേയമാണ് പറഞ്ഞത്. 



20 വര്‍ഷമായി ജോഷി ഉള്‍പ്പെടെയുള്ള പ്രമുഖസംവിധായകരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂരിന്റെ ആദ്യസിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഷാജിക്ക് സിനിമയോടുള്ള പാഷനും ജോലി ചെയ്യുന്നതിലുളള ആത്മാര്‍ത്ഥതയും കണ്ട് പത്ത് വര്‍ഷം മുമ്പ് മമ്മൂട്ടി ഓപ്പണ്‍ഡേറ്റ് കൊടുത്തതാണ്. എന്നാല്‍ ഇഷ്ടപ്പെട്ട കഥ കിട്ടാത്തതിനാല്‍ ഷാജി കാത്തിരിക്കുകയായിരുന്നു. കഥ അവതരിപ്പിക്കുന്നതില്‍ തഴക്കവും പഴക്കവും പുതുമയും ഷാജി കാട്ടിത്തരുന്നു. രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം വിദേശങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. സാധാരണ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് 50 ലക്ഷമാണ് ഓവര്‍സീസ് കിട്ടുന്നത്. ഈ ചിത്രം ഷുവര്‍ഹിറ്റായതിനാല്‍ അത് ചിലപ്പോള്‍ 60 ലക്ഷംവരെയാകും. സൂര്യാടി.വിയാണ് സാറ്റലൈറ്റ് അവകാശം വാങ്ങിയത്. അതിലൂടെ ഏതാണ്ട് അഞ്ച് കോടിയോളം ലഭിച്ചിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (5 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (5 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (5 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (5 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (5 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (5 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (5 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (6 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (6 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (6 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (8 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (8 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (8 hours ago)

Malayali Vartha Recommends