Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

" 'വണ്‍ ബൈ ടു' എന്ന ചിത്രത്തില്‍ ഒരു ലിപ്‌ലോക്ക് രംഗമുണ്ടായിരുന്നു, എന്നാൽ തന്നോട് ഇക്കാര്യം സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നില്ല"; സിനിമാ രംഗത്തെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവച്ച് ഹണി റോസ്

19 JUNE 2018 06:01 PM IST
മലയാളി വാര്‍ത്ത

'ബോയ്ഫ്രണ്ട്' എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. മലയാളത്തിലും അന്യഭാഷകളിലും സജ്ജീവമായി അഭിനയിക്കുന്ന താരം ഇപ്പോൾ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആദ്യ ചിത്രമായ 'ബോയ്ഫ്രണ്ട്' എന്ന സിനിമയ്ക്ക് ശേഷം താരത്തിന് നിരവധി ചിത്രങ്ങളില്‍ അവസരം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കുറച്ചുവര്‍ഷം അവസരങ്ങള്‍ ഒന്നും നടിക്ക് ലഭിച്ചില്ല. ആ സമയത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും എന്നാൽ 2017 ൽ റിലീസായ ചങ്ക്‌സില്‍ കിടിലം മേക്കോവറിലെത്തിയ ചിത്രത്തിന്റെ വിജയം തന്റെ കരിയറിനെ തുണച്ചെന്നും നടി പറയുന്നു.

റിങ് മാസ്റ്ററില്‍ നെഗറ്റീവ് കഥാപാത്രമാണ് ലഭിച്ചത്. അതിൽ വളരെ സന്തോഷമുണ്ടായിരുന്നു. നെഗറ്റീവ് കഥാപാത്രത്തിന് ഒരുപാട് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ലഭിക്കും. എന്റെ കഥാപാത്രം പരമാവധി ഭംഗിയാക്കി. എന്റെ കഥാപാത്രം ഒരു നടിയെ മുന്‍നിര്‍ത്തിയാണെന്ന് വിവാദം ഉയര്‍ന്നിരുന്നു. ഒരു മാഗസിനിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികമാണ്. ഞാന്‍ അത് കാര്യമാക്കിയില്ല. എനിക്ക് തന്ന കഥാപാത്രം ഞാന്‍ ചെയ്തു .

മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും ഹണി പറയുന്നു. ബ്രെയ്ൻവാഷ് ചെയ്യാനും ആളുകളുണ്ടാവുമെന്നും നമ്മുടെ വ്യക്തിത്വത്തിൽ ഉറച്ചു നിന്നാൽ കാസ്റ്റിങ് കൗച്ച് ഒന്നും ഒരു വിഷയമാകില്ലെന്നും ഹണി പറയുന്നു.

മുരളി ഗോപി തിരക്കഥയെഴുതിയ വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ ഒരു ലിപ്‌ലോക്ക് രംഗമുണ്ടായിരുന്നു. എന്നാൽ തന്നോട് ഇക്കാര്യം സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നില്ല. ‘ഏറെ സ്‌നേഹിച്ചയാള്‍ മരിച്ചുപോകുന്നു, ഒട്ടും പ്രതീക്ഷിക്കാതെ അയാള്‍ മുന്‍പില്‍ വന്നു നില്‍ക്കുന്നു’ ഇതായിരുന്നു ആ രംഗത്തിന്റെ പശ്ചാത്തലം. അവര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആ ചുംബനം ഇവിടെ അത്യാവശ്യമാണെന്ന് തോന്നി. അങ്ങനെയാണ് ആ രംഗം ഞാന്‍ ചെയ്തത്. പക്ഷേ അത് അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് എന്നെ വിഷമിപ്പിച്ചു ഹണി റോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (1 minute ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (10 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (34 minutes ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (51 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (2 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (3 hours ago)

Malayali Vartha Recommends