Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

മോഹന്‍ലാല്‍ എന്നതു ഷോയുടെ ഒരു ഘടകം മാത്രമാണ്, അത് വിജയത്തിന്റെ നിര്‍ണ്ണായക ഘടകമല്ല ; വേണ്ടത്ര ശ്രദ്ധ ഇല്ലെങ്കില്‍ ബിഗ് ബോസിനെ കാത്തിരിക്കുന്നത് മലയാളി ഹൗസിന്റെ ഗതിയാണെന്ന് സന്തോഷ് പണ്ഡിറ്റ്

26 JUNE 2018 10:02 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസിന് മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്. മോഹന്‍ലാല്‍ അവതാരകനായതു കൊണ്ട് മാത്രം ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിക്കണമെന്നില്ലെന്നും വേണ്ടത്ര ശ്രദ്ധ ഇല്ലെങ്കില്‍ ബിഗ് ബോസിനെ കാത്തിരിക്കുന്നത് മലയാളി ഹൗസിന്റെ ഗതിയാണെന്നും പണ്ഡിറ്റ്. ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസുമായുള്ള അഭിമുഖത്തിലാണ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ എന്നതു ഷോയുടെ ഒരു ഘടകം മാത്രമാണ്. അത് വിജയത്തിന്റെ നിര്‍ണ്ണായക ഘടകമല്ല. ഷോയില്‍ പ്രധാനപ്പെട്ടവര്‍ തീര്‍ച്ചയായും അതിലെ മത്സരാര്‍ഥികള്‍ തന്നെയാണ്. നല്ലതു പോലെ സൂക്ഷിച്ചില്ലെങ്കില്‍ ബിഗ്ബോസിനെ കാത്തിരിക്കുന്നത് മലയാളി ഹൗസിന്റെ ഗതി തന്നെയാണ്.

മോഹന്‍ലാല്‍ അവതാരകനായെത്തുന്നത് വളരെ നല്ല കാര്യം തന്നെയാണ്. എന്നാല്‍ ബിഗ് ബോസിന്റെ വിജയമാണ് ലക്ഷ്യമെങ്കില്‍ അതുമാത്രം നോക്കിയാല്‍ പോര. കാരണം ഏതൊരു ഷോയുടെ കാര്യമെടുത്താലും അതിലെ മത്സരാര്‍ഥികളാണ് ഷോയുടെ അവിഭാജ്യഘടകം. പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മലയാളി ഹൗസിന്റെ ഗതി ഷോയ്ക്കുണ്ടാവും ഒരൊറ്റ സീസണ്‍ കൊണ്ട് നിര്‍ത്തേണ്ടതായി വരും. ഷോയില്‍ വെറും ഗോസിപ്പും ബോഡി ഷെയ്മിങും കൊണ്ട് കാര്യമില്ല എന്നും പണ്ഡിറ്റ് പറഞ്ഞു. കൂടാതെ മലയാളി ഹൗസില്‍ താൻ ഇതിനു ഇരയായിരുന്നതായും പണ്ഡിറ്റ് പറഞ്ഞു. ഷോയില്‍ തനിക്ക് ആഴ്‌ച്ചയില്‍ നാല് ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചപ്പോള്‍ മറ്റു പലര്‍ക്കും അയ്യായിരവും ഇരുപത്തിഅയ്യായിരവുമായിരുന്നെന്ന കാര്യവും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

അമേരിക്കയിലെ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ 12 കോടി പ്രതിഫലം വാങ്ങിയാണ് മോഹന്‍ലാല്‍ അവതാരകനായതെന്നാണ് ലഭിക്കുന്ന വിവരം.

സിനിമയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്തരായ 16 പേരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് പരിപാടി നടത്തുന്നത്. ഈ വീടിനെ ബിഗ് ഹൗസ് എന്നാണ് വിളിക്കുന്നത്. ഈ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറം ലോകവുമായിട്ടുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കിയിരിക്കും. അതിനാല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, പത്രം എന്നിവയൊന്നും ഈ ദിവസങ്ങളില്‍ ഇവരിലേക്ക് എത്തുകയില്ല. അതേ സമയം 100 ദിവസം താമസിക്കുന്നതിന് വേണ്ടി എല്ലാവിധ സൗകര്യങ്ങളും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരിക്കുന്നതാണ്. അതിനൊപ്പം പാചകം, തുണി അലക്കല്‍, വീട് വൃത്തിയാക്കാല്‍ എന്നിവയെല്ലാം അവരവര്‍ സ്വയം ചെയ്യണം. ബിഗ് ബോസിന്റെ നിര്‍ദ്ദേശം അവതാരകനായ ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. പ്രോഗ്രാം തുടങ്ങി ഓരോ ആഴ്ച കഴിയുമ്പോഴും ഓരോരുത്തരെ പുറത്താക്കും. ഔട്ട് ആവുന്ന മത്സരാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കുന്നത് മത്സരാര്‍ത്ഥികളില്‍ നിന്നും തന്നെയുള്ള രഹസ്യ വോട്ടിംഗ് വഴിയാണ്. അങ്ങനെ വരുന്നവരെ പബ്ലിക് വോട്ടിംഗ് വഴി പുറത്താക്കുന്നത് ജനങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (6 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (24 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (33 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (57 minutes ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends