Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കുശുമ്പത്തി സുശീല ടീച്ചറെപ്പോലെയാണ് ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ ; വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ അഭിപ്രായ പ്രകടനങ്ങളെ വിമര്‍ശിച്ച്‌ തിരക്കഥാകൃത്ത് മനോജ് രാംസിങ്

25 JUNE 2018 05:53 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതിനെതിരെയുള്ള വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ അഭിപ്രായ പ്രകടനങ്ങളെ വിമര്‍ശിച്ച്‌ തിരക്കഥാകൃത്ത് മനോജ് രാംസിങ്. 'അമ്മ, രാഷ്ട്രീയത്തിലോ സമൂഹത്തിലോ ഇടപെട്ടു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമേ അല്ല, അമ്മ അതിലെ അംഗങ്ങളുടെ സ്വകാര്യ പ്രസ്ഥാനം മാത്രമാണ്'- മനോജ് ഫേസ്ബുക്കില്‍ കുറിച്ചു.

ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിലൂടെ ആക്രമണത്തിനിരയായ നടിയെ അമ്മ വീണ്ടും അപമാനിക്കുകയാണ് എന്നായിരുന്നു വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആരോപണം. ഇതിനെതിരെയാണ് മനോജ് പ്രതികരണമറിയിച്ചത്.

ഇതിലൊക്കെ അപലപിച്ച്‌ അഭിപ്രായം പറയുന്നവരെ കാണുമ്ബോള്‍ ഓര്‍മ്മ വരുന്നത്, അന്യന്റെ വീട്ടില്‍ നിന്ന് അയല്‍ക്കാരുടെ നിര്‍ബന്ധം കാരണം ഇറക്കിവിട്ട മകളെ പിന്നീട് തിരിച്ചു വീട്ടില്‍ കയറ്റിയത് കണ്ട് പരവേശപ്പെടുന്ന കുശുമ്ബത്തി സുശീല ടീച്ചറിനെയാണെന്നും മനോജ് മറുപടി നല്‍കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

AMMA എന്ന, "മലയാള ചലച്ചിത്ര അഭിനേതാക്കളുടെ മാത്രം സ്വകാര്യമായ" സംഘടനയുമായി, എനിക്കും യാതൊരു ബന്ധവും ഇല്ല. എന്നാലും WCC എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് വായിക്കേണ്ടി വന്നതു കൊണ്ട് മാത്രം; ചിലത്
പറയാതെ വയ്യ.
അമ്മ, രാക്ഷ്ട്രീയത്തിലോ സാമൂഹത്തിലോ ഇടപെട്ടു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമേ അല്ല, എന്തിന്, അതൊരു സ്വകാര്യ NGO പോലും അല്ല. അതിലെ അംഗങ്ങളുടെ മാത്രം ക്ഷേമം ലാക്കാക്കി, അതിലെ അംഗങ്ങളുടെ അഭിപ്രായ പ്രകാരം, അവരുടെ മൂലധനം കൊണ്ട്, അവര്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സ്വാഭാവികമായും, അതിന്റെ തീരുമാനങ്ങളില്‍ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അവകാശം ! അതിലെ അംഗങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുന്നത്, ജനാധിപധ്യ വിരുദ്ധതയുള്‍ക്കൊള്ളുന്ന ശുദ്ധ മണ്ടത്തരവും, അതിലേറെ അന്യരിലേക്കുള്ള ഫാസിസ്റ്റ് കടന്നു കയറ്റ പ്രവണതയുമാണ്. അത്, സിപിഎം അംഗങ്ങള്‍ അവരുടെ പാര്‍ട്ടിക്കുള്ളില്‍ എടുക്കുന്ന തീരുമാനങ്ങളെ ബിജെപി വിമര്‍ശിക്കുന്നതു പോലുള്ള വിഡ്ഢിത്തനം പോലുമല്ല എന്നോര്‍ക്കണം; കാരണം സിപിഎം ജനകീയ പ്രസ്ഥാനമാണ്. അമ്മ അതിലെ അംഗങ്ങളുടെ സ്വകാര്യ പ്രസ്ഥാനം മാത്രമാണ്. അതാണീ WCC ടെ പോസ്റ്റിനെ മ്ലേച്ചമാക്കുന്നതും. ഒരു ആക്രമണത്തെ അതിജീവിച്ചവരും, മറ്റൊരു ആക്രമണത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നവരും സംഘടനയില്‍ ഒരുമിച്ചുണ്ടാവാന്‍ പാടില്ല എന്ന് ബൈലായില്‍ പറയുന്നുണ്ടോ എന്നറിയില്ല, ACT പ്രകാരം ഇല്ലെന്നുറപ്പ്. മറ്റൊന്ന്, ഒരു നീതിന്യായ സംവിധാനവും പറഞ്ഞിട്ടല്ലാ, പ്രസ്തുത അംഗത്തെ അവര്‍ പുറത്താക്കിയതും. അന്നാ അടിയന്തിര ഭരണസമിതിക്ക് അങ്ങിനെ തോന്നിയിട്ടുണ്ടാവും, ഇപ്പോള്‍ ജനറല്‍ ബോഡി അത് നിയമാനുസൃതമല്ല എന്ന് കണ്ട് തിരുത്തിയിട്ടും ഉണ്ടാവും. അത് അവരുടെ സംഘടനയുടെ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനമല്ലേ, അതവരുടെ അവകാശമല്ലേ ? നമ്മള്‍ പൊതു സമൂഹത്തെ ബാധിക്കുന്നതല്ല, അമ്മയുടേയോ, WCC ടെയോ പോലുള്ള സംഘടനകളുടെ തീരുമാനങ്ങള്‍ ഒന്നും തന്നെ.
ഇതിലൊക്കെ അപലപിച്ചഭിപ്രായം പറയുന്നവരെ കാണുമ്ബോള്‍ ഓര്‍മ്മ വരുന്നത്; അന്യന്റെ വീട്ടീന്ന് അയല്‍ക്കാരുടെ നിര്‍ബന്ധം കാരണം ഇറക്കിവിട്ട മകളെ പിന്നീട് തിരിച്ചു വീട്ടില്‍ കയറ്റിയത് കണ്ട് പരവേശപ്പെടുന്ന കുശുമ്ബത്തി സുശീല ടീച്ചറിനെയാണ് ! - ആശംസകളോടെ, Manoj Ramsingh

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends