Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ദിലീപിനെ തിരിച്ചെടുത്ത ലാലിനെതിരെ പ്രതിഷേധം ശക്തം; മോഹൻലാലിന് കേണൽപദവി നഷ്ടമാകുമോ ?

29 JUNE 2018 02:47 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധം കത്തുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ആദ്യമെടുത്ത തീരുമാനം നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞ ദിലീപിനെ തിരിച്ചെടുക്കലാണ്. ഇതോടെയാണ് മോഹൻലാലിനെതിരെ വിവിധ മേഖലകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നത്.

മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്ത് എത്തിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡിൻ കുര്യാക്കോസായിരുന്നു. ഇതിനിടെ മോഹൻലാലിന്റെ കേണൽ പദവി എടുത്ത് കളയണമെന്നാവശ്യപ്പെട്ട് സർവസൈന്ന്യാധിപനായ രാഷ്ട്രപതിക്ക് കത്തയക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. ഒരു ലക്ഷം കത്തയച്ച് പ്രതിഷേധിക്കുന്നതിനാണ് യൂത്ത് കോൺഗ്രസ് പദ്ധതി തയ്യാറാക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കൊച്ചി നഗരമധ്യത്തിൽ ഓടുന്ന കാറിൽ മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്ക് കണ്ടെത്തിയ പൊലീസ്, ഈ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് സംഘം ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത് ദിലീപാണെന്നു കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അമ്മ ഭാരവാഹികൾ യോഗ്ം ചേർന്ന് ദിലീപിനെ സംഘടനിയിൽ നിന്നു പുറത്താക്കുന്നതായി തീരുമാനിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകും മുൻപ് ദിലീപിനെ ജയിലിൽ നിന്നും ജാമ്യത്തിൽ വിടുകയും ചെയ്തു.

ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പിന്നീട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അമ്മയുടെ ജനറൽ ബോഡി യോഗം ചേർന്ന് അമ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മോഹൻലാൽ അ്മ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുകയും ചെയ്തു. ഇതിനു പിന്നാലെ ചേർന്ന അമ്മ ജനറൽ ബോഡി യോഗമാണ് ദിലീപിനെ ത്ിരിച്ചെടുക്കാൻ തീരുമാനിച്ചത്.

കേസിൽ കുറ്റക്കാരനാണെന്നു പൊലീസ് കണ്ടെത്തി 90 ദിവസത്തോളം ജയിലിൽ കിടന്ന ശേഷമാണ് ദിലീപിനു ജാമ്യം ലഭിച്ചത്. ഇതേ തുടർന്നു ജാമ്യത്തിലിറങ്ങി ദിവസങ്ങൾ കഴിയുമ്പോഴാണ് ദിലീപിനെ തിരിച്ചെടുത്ത് അമ്മ തീരുമാനം എടുത്തിരിക്കുന്നത്. ഇതിനെതിരെയാണ് യുവജന സംഘടനകൾ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

ഇതിനെതിരെ പ്രതികരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് മോഹൻലാലിന്റെ കേണൽ പദവി എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടു. രാഷ്ടട്രപതിയ്ക്കു അടുത്ത ദിവസം തന്നെ കത്ത് അയക്കുന്നതിനാണ് പദ്ധതി. ഒരു ലക്ഷത്തോളം പേർ ഒപ്പിട്ട കത്താണ് മോഹൻലാലിന്റെ കേണൽപദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (11 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (29 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (38 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends