മൂന്ന് വര്‍ഷത്തെ ഇടവേളയക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു ; മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച രഞ്ജിത്തും മോഹന്‍ലാലും ഡ്രാമയിലൂടെ വീണ്ടുമൊന്നിക്കുന്നു
മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച രഞ്ജിത്തും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന മലയാള ചിത്രം ഡ്രാമ ഉടൻ. സിനിമയുടെ ടീസര്‍ ഉടൻ പുറത്ത് വരും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ലോഹം എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയൂടെ പ്രധാന ലൊക്കേഷന്‍ ലണ്ടനായിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയക്ക് ശേഷമാണ് രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്നത്.
ചിത്രത്തിൽ ദിലീഷ് പോത്തന്, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നീ മൂന്ന് സംവിധായകന്മാരുണ്ടെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. കനിഹയാണ് നായിക. ഒപ്പം ആശ ശരത്ത്, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്, ബൈജു, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ആക്ഷന്‍, റൊമാന്‍സ് തുടങ്ങി സൂപ്പര്‍ സ്റ്റാര്‍ ഘടകങ്ങളൊന്നുമില്ലാത്ത സാധാരണമായൊരു സിനിമയാണിതെന്നും സൂചനയുണ്ട്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാ സുബൈറാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്.
https://www.facebook.com/Malayalivartha