Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

നായ്ക്കളെ, നീതിയോ ന്യായമോ ഇല്ലാത്ത നിന്റെയൊക്കെ ഡാഷ് വെപ്രാളം എന്താണെന്നത് ലളിതമാണ് ; നാളെ തന്റെ ബലാത്സംഗം പിടിക്കപ്പെട്ടാല്‍ മാന്യനായി ഇരിക്കണമെന്ന കാരണത്താലാണ് ഇവന്മാര്‍ ബലാത്സംഗ കേസിലെ പ്രതിയെ നാണമില്ലാതെ സഹായിക്കുന്നത് ;ദിലീപിനെ പിന്തുണച്ച താരസംഘടനയിലെ അംഗങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍

30 JUNE 2018 05:22 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ പിന്തുണച്ച താരസംഘടനയിലെ അംഗങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍ രംഗത്ത് . ഫേസ്ബുക്കിലൂടെയാണ് ഇന്ദു മേനോന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് . സെക്ഷ്വല്‍ കാപ്പിറ്റല്‍ വാങ്ങി അവസരം നല്‍കുക, അതൊക്കെ സ്വാഭാവികമാണെന്ന് വിശ്വസിച്ച് ജീവിക്കുക, അതൊരു ശരിയും അവകാശവുമായി കരുതുക ഏത് സ്ത്രീയെ കണ്ടാലും നിര്‍ലജ്ജം കിട്ടുമോ?എന്ന ചോദ്യം അവളോടോ അമ്മയോടോ അച്ഛനോടോ ചോദിക്കുക. എല്ലാം ഈ സിനിമയിലെ നീലകണ്ഠന്‍മാര്‍ക്ക് അഭിമാനകരമാണ്.നാളെ തന്റെ ബലാത്സംഗം പിടിക്കപ്പെട്ടാല്‍ താനും മാന്യനായി ഇരിക്കണമെന്ന കാരണത്താലാണ് ഇവന്മാര്‍ ബലാത്സംഗ കേസിലെ പ്രതിയെ നാണമില്ലാതെ സഹായിക്കുന്നതെന്ന് ഇന്ദുമേനോന്‍ പറയുന്നു.

ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്ത്രീയുടെ ലൈംഗികമൂലധനത്തെ പ്രത്യക്ഷമായും പരോക്ഷമായും ഉപയുക്തപ്പെടുത്തി സമൂഹങ്ങളിൽ പല സംഗതികളും സുഗമമായി നടന്നു പോയതായി ചരിത്രം പറയുന്നുണ്ട്. വിപണി, നാട്ടുരാജ്യങ്ങളുടെ അധീശത്യം, സ്വത്ത്, അധികാരം, സാമൂഹ്യ പദവികൾ, മറ്റ് രാഷ്ട്രീയ അധികാരങ്ങൾ, അധീശത്വങ്ങൾ എല്ലാം സ്ത്രീയുടെ സെക്ഷ്വൽ കാപ്പിറ്റലിനെ ആശ്രയിച്ചിരുന്നു. സ്ത്രീയെ അവളുടെ ഉടലിനെ പുരുഷന് ഉപയോഗിക്കുവാൻ കിട്ടിയാൽ മാത്രമേ ഭൂമിയധികാരം കിട്ടുമായിരുന്നുള്ളു.സ്ഥാനപ്പേരുകൾ കിട്ടുമായിരുന്നുള്ളു. കേരളത്തിന്റെ നായർ ചരിത്രത്തിൽ സംബന്ധത്തിന്റെ സാമൂഹിക പ്രാധാന്യം നമ്മളോർക്കുക .ലെജിറ്റിമൈസ് ചെയ്ത ഇത്തരം സംവിധാ ന ങ്ങൾ സിനിമാക്കാർക്ക് പരീക്ഷിക്കാവുന്നതാണ്.സെക്ഷ്വൽ കാപ്പിറ്റൽ വാങ്ങി അവസരം നൽകുക, അതൊക്കെ സ്വാഭാവികമാണെന്ന് വിശ്വസിച്ച് ജീവിക്കുക, അതൊരു ശരിയും അവകാശവുമായി കരുതുക ഏത് സ്ത്രീയെ കണ്ടാലും നിർലജ്ജം " കിട്ടുമോ?" എന്ന ചോദ്യം അവളോടോ അമ്മയോടോ അച്ഛനോടോ ചോദിക്കുക. എല്ലാം ഈ സിനിമയിലെ നീലകുണ്ഠൻമാർക്ക് (മുമ്പത്തെ പോലെ അക്ഷര പിശാചല്ല 'കു' തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് ) അഭിമാനകരമാണ്. ഈ ശരീരംതീനികളുടെ പെൺമക്കളാരും സിനിമയിൽ വന്നു കണ്ടിട്ടില്ല എന്നത് കൃത്യമായും മനഃപൂർവ്വമാണ്. പറഞ്ഞ് വന്നത് ഇതാണ്. ലൈംഗിത ആയുധവും അധികാരവുമായ ഒരു സംഘത്തിൽ ബലപ്രയോഗങ്ങളും ബലാത്സംഗങ്ങളും സ്വാഭാവികമാണ്. ദിലീപ് സേട്ടൻ പത്ത് മിനുട്ടല്ലെ ബലാത്സംഗം ചെയ്തുള്ളൂ. ബാക്കി 23 മണിക്കൂർ 50 മിനുട്ടു പുണ്യാത്മാവായിരുന്നില്ലേ എന്ന ന്യായം അവർക്കിടയിലെ ശരിയായ യുക്തിയാണ്. എനിക്ക് ഞെട്ടലോ അത്ഭുതമോ തോന്നുന്നില്ല .ഇന്ന് ദിലീപ് ചെയ്ത കുറ്റകൃത്യം ക്രൂരത കേസായിപ്പോയത് നടി പരാതിപ്പെട്ടന് കൊണ്ടല്ലേ? ആരുമറിഞ്ഞില്ലെങ്കിൽ ഇതൊന്നും സിനിമാക്കാർക്കിടയിൽ ഒരു തെറ്റേ അല്ലല്ലോ.നായ്ക്കളെ, നീതിയോ ന്യായ മോ ഇല്ലാത്ത നിന്റെയൊക്കെ ഡാഷ് വെപ്രാളം എന്താണെന്നത് ലളിതമാണ്. ബലാത്സംഗത്തെ ലളിതവത്കരിക്കുക. ബലാത്സംഗം ചെയ്യുന്നത്, സെക്ഷ്വൽ കാപ്പിറ്റൽ കൊള്ളയടിക്കുന്നത് ശരിയാണെന്നും ന്യായമാണെന്നും ഒരു പൊതുബോധം സൃഷ്ടിക്കുക.ഉപരി, നാളെ വെളിപ്പെട്ടു വരാവുന്ന തങ്ങളുടെ പേരിലെ ബലാത്സംഗ സ്ത്രീപീഢന ,ക്രൂരതകളെ ഇന്നേ ന്യായീകരിക്കുക. നാളെ എന്റെ ബലാത്സംഗം പിടിക്കപ്പെട്ടാൽ അമ്മയുടെ സപ്പോർട്ടോടെ എനിക്കും സമൂഹത്തിൽ മാന്യനായി ഇരിക്കണം എന്ന ഒറ്റക്കാരണത്താലാണ് ഈ നടന്മാർ - ഇന്നസെന്റ് ഇ .ബാബു, മുകേഷ്, മോഹൻലാൽ, ' ഗണേഷ് etc ടീമുകൾ ബലാത്സംഗ കേസിൽ പ്രതിയായ ഒരുത്തനെ നാണമില്ലാതെ സഹായിക്കുന്നത്. എനിക്ക് ഞെട്ടലുമില്ല, അത്ഭുതവുമില്ല. സ്ത്രീ ശരീരത്തിന്റെ ക്രയവിക്രയത്തിലൂടെ രൂപപ്പെട്ട വിപണിയിലെ ഹെജിമണി,നീതികൾ, യക്തികൾ, ശരികൾ ഇതൊക്കെ അവരുടെ ആണഹന്തയുടെ ധാർഷ്ട്യത്തിന്റെ ബാക്കിയായിരിക്കും.

NB : മഞ്ജുവാര്യർ അമ്മയിൽ തുടരുമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (41 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (57 minutes ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (5 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends