Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മഞ്‌ജു വാര്യരുടെ തിരിച്ചുവരവ്‌ ഒരാഘോഷമാവും, രഞ്‌ജിത്‌, സിബിമലയില്‍ ഉള്‍പ്പെടെയുള്ളവരുടെ 3 ചിത്രങ്ങളില്‍ തുടക്കം, ദിലീപിന്റെ മൗനം എത്ര നാള്‍?

10 JUNE 2013 11:58 PM IST
മലയാളി വാര്‍ത്ത.

മഞ്‌ജു വാര്യര്‍, വിശേഷണങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. അതാണ്‌ മഞ്‌ജുവും മലയാളികളും തമ്മിലുള്ള ബന്ധം. മലയാളികളുടെ മനസില്‍ ഇത്രവേഗം ചേക്കേറിയ മറ്റൊരു നടിയുണ്ടാവില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷം കലാതിലകമായിരുന്നു മഞ്‌ജു വാര്യര്‍. 1995ല്‍ മോഹന്‍ സംവിധാനം ചെയ്‌ത സാക്ഷ്യം എന്ന ചിത്രത്തില്‍ സ്‌മിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്‌ മഞ്‌ജു വാര്യര്‍ സിനിമയില്‍ എത്തിയത്‌. എന്നാല്‍ തന്റെ പതിനെട്ടാമത്തെ വയസില്‍ ദിലീപുമൊത്ത്‌ അഭിനയിച്ച സല്ലാപം മഞ്‌ജുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന്‌ മലയാള സിനിമയുടെ നായികാ സങ്കല്‍പ്പം മാറ്റുന്നതായിരുന്നു മഞ്‌ജുവിന്റെ അഭിനയം.

മഞ്‌ജുവിനെ മനസില്‍ കണ്ടുകൊണ്ട്‌ പല കഥാപാത്രങ്ങളും ജനിച്ചു. ഈ പുഴയും കടന്ന്‌, കളിവീട്‌, കളിയാട്ടം, ആറാം തമ്പുരാന്‍, ഇരട്ട കുട്ടികളുടെ അച്ഛന്‍, പ്രണയ വര്‍ണങ്ങള്‍, ദയ, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, കണ്ണെഴുതി പൊട്ടും തൊട്ട്‌, പത്രം വരെ നീളുന്ന 20 ചിത്രങ്ങള്‍. ഈ ഇരുപതു ചിത്രങ്ങളിലേയും മഞ്‌ജുവിന്റെ അഭിനയം പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതാണ്‌ വിസ്‌മയം.
1999ല്‍ പുറത്തിറങ്ങിയ കണ്ണെഴുതി പൊട്ടും തൊട്ട്‌ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ദേശീയതലത്തില്‍ പ്രത്യേക ജ്യൂറി പുരസ്‌കാരം നേടി. 1996ല്‍ പുറത്തിറങ്ങിയ ഈ പുഴയും കടന്ന്‌ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം മഞ്‌ജുവിന്‌ ലഭിച്ചു.
കേവലം നാലു വര്‍ഷം മാത്രമാണ്‌ മഞ്‌ജു മലയാള സിനിമയില്‍ അഭിനയിച്ചത്‌.

നടന്‍ ദിലീപുമായുള്ള വിവാഹത്തോടെ മഞ്‌ജു ഒരു തികഞ്ഞ കുടുംബിനിയായി മാറി. ഇടയ്‌ക്ക്‌ ചില ഡാന്‍സ്‌ പരിപാടികളില്‍ നര്‍ത്തകിയായി വന്നു പോയെന്നു മാത്രം.


ഇടയ്‌ക്കിടയ്‌ക്ക്‌ മഞ്‌ജുവും ദിലീപുമായുള്ള അസ്വാരസ്യത്തിന്റ കഥകളും വന്നിരുന്നു. മഞ്‌ജുവിന്‌ അഭിനയിക്കാന്‍ മോഹമുണ്ടെന്ന്‌ പല മാസികളും റിപ്പോര്‍ട്ടു ചെയ്‌തു. എന്നാല്‍ അപ്പോഴൊക്കെയും ദിലീപ്‌ അത്‌ തള്ളിക്കളയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഞ്‌ജുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഫേസ്‌ബുക്കും റിലീസ്‌ ചെയ്‌തിരുന്നു. ഒറ്റ ദിവസം കൊണ്ട്‌ ഒരു ലക്ഷത്തിലധികം പേരാണ്‌ സൈറ്റ്‌ സന്ദര്‍ശിച്ചത്‌. ഫേസ്‌ ബുക്ക്‌ ലൈക്ക്‌ തൊണ്ണൂറായിരത്തിനടുത്തെത്തി.
സിനിമയിലേക്ക്‌ വരാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടിയാണ്‌ ഈ സോഷ്യല്‍ നെറ്റുവര്‍ക്കെന്നാണ്‌ വിലയിരുത്തല്‍. തുടര്‍ച്ചയായി മൂന്ന്‌ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരിക്കും മഞ്‌ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം പ്രവേശനം. നായികാ പ്രാധാന്യമുള്ള 3 ചിത്രങ്ങളുടെ കഥ കേട്ട്‌ ഉറപ്പിച്ചിരിക്കുകയാണ്‌. ഇതില്‍ പ്രശസ്‌ത സംവിധായകരായ രഞ്‌ജിത്തും സിബി മലയിലും ഉണ്ട്‌. ഇതു കൂടാതെ പത്തോളം പ്രമുഖ സംവിധായകര്‍ കഥയുമായി മഞ്‌ജുവിനെ സമീപിച്ചിട്ടുമുണ്ട്‌.
മഞ്‌ജുവാര്യര്‍ വന്നാല്‍ നായകന്‍ ആരായാലും കുഴപ്പമില്ലെന്നു ചിന്തിക്കുന്നവരാണ്‌ അധികവും. മഞ്‌ജു അഭിനയിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍മ്മാതാക്കളും സംവിധായകരും മത്സരിക്കുകയാണ്‌.


എങ്കിലും എല്ലാവരും ദിലീപിന്റെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്‌. ദിലീപ്‌ ഇനി നോ പറഞ്ഞാലും മഞ്‌ജു അഭിനയിക്കുമെന്നാണ്‌ കരുതുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends