Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് ഭീഷണിപ്പെടുത്തി നീലച്ചിത്രത്തിൽ നഗ്നകളായി മോഡലുകളെ അഭിനയിപ്പിച്ച 'നാന്‍സി ഭാഭി'യും കൂട്ടാളിയും അറസ്റ്റിൽ; മുംബൈയില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധം? അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

02 AUGUST 2021 08:36 AM IST
മലയാളി വാര്‍ത്ത

നീലച്ചിത്ര നിര്‍മാണ കേസില്‍ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംഘം രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിലായി. ഇവരുടെ കൂട്ടാളി മൈനക് ഘോഷും അറസ്റ്റിലായി. രണ്ട് യുവ മോഡലുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയെയും മൈനകിനെയും ബംഗാളിലെ ഡുംഡുമ്മിലെയും നക്താലയിലെയും വസതികളില്‍ നിന്ന് ബിധനഗര്‍ പൊലീസ്‌ അറസ്റ്റ് ചെയ്തത്.

ഒ,​ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സോഫ്റ്റ് പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത ദത്ത 'നാന്‍സി ഭാഭി' എന്നാണ് അറിയപ്പെടുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലങ്ങളെക്കുറിച്ചും എവിടെയാണ് വിഡിയോകള്‍ വില്‍ക്കുന്നത് എന്നതിനെക്കുറിച്ചും പരിശോധിക്കുമെന്നും ഇവര്‍ മറ്റേതെങ്കിലും പോണ്‍ റാക്കറ്റിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്നും ബിധനഗര്‍ കമ്മിഷണര്‍ അറിയിച്ചു. ഇവര്‍ക്ക് നീല ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ഒരുപാടുപേർ രാജ് കുന്ദ്രക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിരുന്നു. ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഗെഹാന വസിഷ്ഠിനെയും മറ്റ് ചിലരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് രാജ് കുന്ദ്രയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളും തെളിവാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്.

ലോക്ഡൗൺ തുടങ്ങിയതോടെ ഇന്ത്യയിലെ നടിമാരുടെ അശ്ലീല വിഡിയോകൾ തിരയുന്നവരുടെ എണ്ണം വർദ്ദിച്ചിരുന്നു. അശ്ലീല വിഡിയോകൾ സ്ട്രീം ചെയ്തതിന് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പെടെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ നേരത്തെ തന്നെ മഹാരാഷ്ട്ര സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 2019 ഓഗസ്റ്റ് മുതലാണ് ഹോട്ട്ഷോട്ട് ഗൂഗിളിൽ സേർച്ചിങ് തുടങ്ങിയത്.

അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരിലാണ് ഇപ്പോഴത്തെ അശ്ലീല വിഡിയോ നിർമാണങ്ങളെല്ലാം നടക്കുന്നത്. ഇതെല്ലാം വെബ്സീരീസ് എന്ന തലക്കെട്ടിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വിഡിയോകളിൽ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകർഷിച്ച് വീഴ്ത്തി അശ്ലീല പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.

രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത സമയത്ത് അശ്ലീല വിഡിയോകളും ചിത്രങ്ങളും അടങ്ങുന്ന 48 ടിവി ഡേറ്റ സാന്റ് ബോക്സ് കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ കുറെയേറെ വിവരങ്ങൾ ഡിലീറ്റാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബരാസാത്ത് കോടതിയില്‍ ഹാജരാക്കിയ ബംഗാളി നടി നന്ദിത ദത്തയെയും കൂട്ടാളിയെയും ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends