Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില

17 OCTOBER 2026 10:53 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക കാര്യങ്ങളിലെ ആശങ്കയും പണം തിരികെ വാങ്ങുന്നതില്‍ കാണിക്കുന്ന കര്‍ക്കശമായ നിലപാടും തുറന്നുപറഞ്ഞ നിഖിലയുടെ അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പണം സമ്പാദിക്കുന്നതിനേക്കാള്‍ അത് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് നടി നിഖില വിമല്‍ പറയുന്നു. നിക്ഷേപം നടത്തി പണം ഇരട്ടിപ്പിക്കുന്നതിനേക്കാള്‍ നല്ലത് കൈവശമുള്ള തുക സുരക്ഷിതമായി നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.

കയ്യിലുളള പണം നിക്ഷേപിച്ച് അതിന്റെ മൂല്യം വര്‍ദ്ധിപ്പിക്കണമെന്ന ചിന്ത തനിക്കും അമ്മയ്ക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണെന്ന് നിഖില വ്യക്തമാക്കി. താനൊരു പിശുക്കിയാണ്. അഞ്ച് ലക്ഷം രൂപ കൈവശമുണ്ടെങ്കില്‍ അത് പത്തോ ഇരുപതോ ലക്ഷമാക്കുന്നതിനേക്കാള്‍ ആ തുക നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.

പണം ലാഭിക്കാനും സൂക്ഷിച്ചുവയ്ക്കാനും താല്‍പര്യമുണ്ടെങ്കിലും അത് എങ്ങനെ ഇരട്ടിയാക്കാമെന്ന് അറിയില്ലെന്നും താന്‍ പഴയ രീതികള്‍ പിന്തുടരുന്ന ആളാണെന്നും നിഖില പറയുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളോടുള്ള ഭയവും താരം അഭിമുഖത്തില്‍ പങ്കുവച്ചു. പണം നിക്ഷേപിക്കാന്‍ തയ്യാറാണെങ്കിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പറഞ്ഞ് ഭയപ്പെടുത്തരുതെന്നാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളോട് ആവശ്യപ്പെടാറുള്ളതെന്ന് നിഖില പറഞ്ഞു. നിക്ഷേപത്തില്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേട്ടാല്‍ പണം നിക്ഷേപിക്കുന്നതില്‍ നിന്ന് പിന്മാറുമെന്നും താരം വെളിപ്പെടുത്തി.

സാമ്പത്തിക ഇടപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത സ്വഭാവമാണ് തനിക്കുള്ളതെന്നും നിഖിലയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. നല്‍കാനുള്ള പണം കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ അത് തിരികെ കിട്ടുന്നതുവരെ ബന്ധപ്പെട്ടവരെ നിരന്തരം ഓര്‍മിപ്പിക്കുമെന്നും താരം പറയുന്നുണ്ട്. പണം ചോദിക്കാന്‍ മടിക്കില്ലെന്നും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ തൊലിക്കട്ടി ആവശ്യമാണെന്നും നിഖില അഭിപ്രായപ്പെട്ടു.

മൈക്ക് ഓഫ് ചെയ്ത് പറയുന്ന കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തനിക്ക് മടിയില്ലെന്നും അങ്ങനെ ചെയ്യുമ്പോള്‍ പണം നല്‍കാനുള്ളവര്‍ക്ക് നാണക്കേട് തോന്നുമെന്നും താരം പറഞ്ഞു. ഇതുവഴി പലരും പണം തിരികെ നല്‍കാറുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പണം വൈകി നല്‍കിയവരോട് പരസ്യമായി കയര്‍ത്തു സംസാരിക്കുന്നതിന് പകരം മറ്റ് ഇടങ്ങളില്‍ ഇക്കാര്യം ഉന്നയിക്കുകയാണ് തന്റെ രീതിയെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (27 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (31 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (45 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends