Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലച്ചോർ ഉള്ളവരാണോ നിങ്ങൾ ? ഈ കാര്യങ്ങൾ ചെയ്ത് എന്തിനാ അതിനെ നശിപ്പിക്കുന്നേ ? വേഗത്തിൽ ഈ ശീലങ്ങൾ ഉപേക്ഷിക്കൂ ; ഇല്ലെങ്കിൽ!!!

08 OCTOBER 2019 01:10 PM IST
മലയാളി വാര്‍ത്ത

മനുഷ്യശരീരത്തിലെ നാഡിവ്യവസ്ഥയുടെ കേന്ദ്രമാണ്‌ മനുഷ്യ മസ്തിഷ്ക്കം. ഭൂമിയിലുള്ള എല്ലാ ജീവികളിലും കാണപ്പെടുന്ന അവയവങ്ങളിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ ഒന്നാണ് മസ്തിഷ്ക്കം അല്ലെങ്കിൽ തലച്ചോർ. ഈ തലച്ചോറിന്റെ പ്രവർത്തനങ്ങളാണ് മനുഷ്യനെ സംബന്ധിച്ച് മുന്നിൽ നിൽക്കുന്നത്. നമ്മുടെ തലച്ചോറിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ പരമാവധി ഓക്‌സിജന്‍ അത്യാവശ്യമാണ്. തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. നമ്മുടെ മാനസികവും ശാരീരകവുമായ പ്രവര്‍ത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത് തലച്ചോറാണ്. എന്നാൽ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതു കൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. തലച്ചോറിന്റെ ആരോഗ്യം നശിക്കുന്ന പല കാര്യങ്ങളും നാം ചെയ്യുന്നുണ്ട്. നമ്മള്‍ ഇപ്പോള്‍ അവസാനിപ്പിക്കേണ്ടതായ ശീലങ്ങള്‍ എന്തൊക്കെ എന്ന് അറിയുക. മാത്രമല്ല അതിന്റെ ആരോഗ്യത്തിനായി ഈ കാര്യങ്ങൾ തീർച്ചയായും ചെയ്യുക.

ഉറങ്ങുമ്പോള്‍ തല മൂടുന്നവരാണോ നിങ്ങൾ ? ആ ശീലം തലച്ചോറിനെ മോശമായി ബാധിക്കും . എങ്ങനെയെന്നല്ലേ? ഉറങ്ങുന്ന സമയം തല മൂടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുന്ന സമയം തലമൂടുമ്പോൾ ഓക്‌സിജനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശ്വസിക്കാന്‍ കാരണമാകും. ഈ ശീലം തലച്ചോറിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ചെയ്യും. മധുരം കഴിക്കാൻ ഇഷ്ട്ടമില്ലത്തവരായി ആരും തന്നെയില്ല. എന്നാൽ അമിതമായി മധുരം ഉപയോഗിക്കുന്നത് തലച്ചോറിനെ ബാധിക്കും. മധുരം കൂടിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത മധുരം വലിയ ആപത്ത് സൃഷ്ടിക്കും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുകയും ചെയ്യും. ഉറക്കം കുറയുന്നത് : നമ്മള്‍ ഉറങ്ങുന്ന സമയം തലച്ചോറിലെ കോശങ്ങള്‍ സ്വയം ഒരു ശുദ്ധീകരണ പ്രക്രിയ നടത്തുകയാണ്. കോശങ്ങളിലെ വിഷവസ്‌തുക്കളെ ഒഴിവാക്കുകയും കൂടുതല്‍ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യും. ഉറക്കക്കുറവ് കാരണം ഈ പ്രക്രിയ തടസപ്പെടുകയും, തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുകയും ചെയ്യും. ഇത് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

രോഗിയായിരിക്കുമ്പോ ള്‍ വിശ്രമിക്കാതെ ജോലി ചെയുന്നവരാണോ? വിശ്രമം വളരെ അത്യാവശ്യമായ സമയത്ത് കൂടുതല്‍ ജോലി ചെയുന്നതും പഠിക്കുന്നതും എല്ലാം നമ്മുടെ തലച്ചോറിന്‍റെ പ്രവര്‍ത്തന ഷമതയെ ബാധിക്കുകയും നമ്മുടെ ശരീരത്തെ കൂടുതല്‍ തളർച്ചയിലേക്ക് തള്ളിയിടുകയും ചെയും .അതിനാല്‍ രോഗിയായിരിക്കുന്ന സമയം നന്നായി വിശ്രമിക്കുക. ഇത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ കാര്യം ആണ് . അന്തരീക്ഷ മലിനീകരണം അനാരോഗ്യത്തിലേക്ക് നയിക്കും : തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍ ഓക്‌സിജന്റെ സ്ഥാനത്ത് നമ്മള്‍ മലിനവായു ശ്വസിക്കുന്നത് തലച്ചോറിന് ദോഷകരമായി മാറും. തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ ഇത് കാരണമായിത്തീരും. സംസാരം കുറയുന്നത് : നിങ്ങള്‍ സംസാരം കുറച്ചാല്‍, അത് തലച്ചോറിനെ ബാധിക്കും. കൂടുതല്‍ സംസാരിക്കുന്നതും, ബുദ്ധിപരമായി ചിന്തിക്കുന്നതുമൊക്കെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. സംസാരിക്കാതെയും ചിന്തിക്കാതെയുമിരുന്നാല്‍, അത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും

പുകവലിക്കാറുണ്ടോ ? ഓര്‍മ്മശക്തി, കാഴ്ച്ചപ്പാട്, ഭാഷ കഴിവ് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന ഭാഗമാണ്. എന്നാല്‍ പുകവലി ശീലമാക്കുന്നത് കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു . ഇത് ഓര്‍മ്മശക്തിയെ ബാധിക്കാക്കുന്നു. അമിതാഹാരം :ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാക്കുകയും ചെയ്യുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് : നിങ്ങള്‍ പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുമ്ബോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരുകയും ചെയ്യുംഊര്‍ജ സ്വലമായ ചിന്തകൾ ഇല്ലെങ്കിൽ അതും വില്ലനാകും. തലച്ചോറിനു ഒരു പണിയും കൊടുക്കാതെ ഇരുന്നാല്‍ ,ക്രമേണ പ്രവര്‍ത്തനങ്ങള്‍ മന്ദ ഗതിയിലാകും. എപ്പോഴും നല്ല കാര്യങ്ങളെ കുറിച്ച്‌ ചിന്തിച്ചു കൊണ്ട് ഇരിക്കുക. അപ്പോൾ തലച്ചോറിന്റെ ആരോഗ്യത്തിനായി ഈ കാര്യങ്ങൾ മറക്കാതിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഹറം അവധി ഇന്ന്....തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍  (7 minutes ago)

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (10 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (11 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (14 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (15 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (16 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

Malayali Vartha Recommends