Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 55,996 സാമ്പിളുകൾ; ഇന്ന് 27 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4670 പേര്‍ക്ക്; പുതിയ 5 ഹോട്ട് സ്‌പോട്ടുകൾ

26 NOVEMBER 2020 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ  വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം വനിതാ സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന  ക​ഠി​നം​കു​ളം ആതിര കൊലക്കേസ്... കൊടും ടോക്സിക്  സൈക്കോ ഹോം നഴ്സ്  ചെല്ലാനം ജോൺസൺ ഔസേപ്പിന്റെ റിമാന്റ് 23 വരെ നീട്ടി

  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന്‍ നായര്‍ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാര്‍ഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാര്‍ (57), പുഞ്ചക്കല്‍ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാന്‍ലി ജോണ്‍ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണന്‍ (78), ഇടുക്കി പീരുമേട് സ്വദേശി പല്‍രാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീര്‍ (67), കണിയനാട് സ്വദേശി എം.പി. ശിവന്‍ (65), ഞാറക്കാട് സ്വദേശി എല്‍ദോസ് ജോര്‍ജ് (50), തൃശൂര്‍ വടന്നകുന്ന് സ്വദേശി രാമകൃഷ്ണന്‍ (89), പഴയന്നൂര്‍ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (80), കിള്ളന്നൂര്‍ സ്വദേശി സി.എല്‍. പീറ്റര്‍ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗല്‍മഠം സ്വദേശി കെ.ഇ. വര്‍ക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂര്‍ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി സുകുമാരന്‍ (68), തളിപ്പറമ്ബ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2148 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 689, കോഴിക്കോട് 632, തൃശൂര്‍ 557, എറണാകുളം 340, തിരുവനന്തപുരം 310, കോട്ടയം 421, കൊല്ലം 390, പാലക്കാട് 229, ആലപ്പുഴ 326, ഇടുക്കി 212, കണ്ണൂര്‍ 184, പത്തനംതിട്ട 156, വയനാട് 142, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 10, എറണാകുളം 9, തിരുവനന്തപുരം, കണ്ണൂര്‍ 6 വീതം, പത്തനംതിട്ട 5, മലപ്പുറം, വയനാട് 3 വീതം, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 481, പത്തനംതിട്ട 168, ആലപ്പുഴ 852, കോട്ടയം 204, ഇടുക്കി 84, എറണാകുളം 807, തൃശൂര്‍ 589, പാലക്കാട് 461, മലപ്പുറം 789, കോഴിക്കോട് 709, വയനാട് 129, കണ്ണൂര്‍ 150, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,486 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 5,16,978 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,17,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,00,925 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 9), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ തലവൂര്‍ (1), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ കരിമ്ബുഴ (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 545 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (3 minutes ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (30 minutes ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (52 minutes ago)

മുറജപത്തിന് സമാപനം  (58 minutes ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (1 hour ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (8 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (8 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (8 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (8 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (10 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (10 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (11 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (11 hours ago)

Malayali Vartha Recommends