സ്വര്‍ണം കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍..... അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 57 ലക്ഷം രൂപ വിലവരുന്ന 1069.57 ഗ്രാം അനധികൃത സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി...

അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 57 ലക്ഷം രൂപ വിലവരുന്ന 1069.57 ഗ്രാം അനധികൃത സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്നലെ പുലര്‍ച്ച ബെഹ്‌റൈനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി അഷറഫില്‍ നിന്നാണ് നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.
പരിശോധന പൂര്‍ത്തീകരിച്ച് പുറത്തു കടക്കാനായി ശ്രമിച്ച ഇയാളെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























