Widgets Magazine
05
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്..ഇനിമുതൽ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ട്... മലയോര മേഖലയിലാണ് കൂടുതൽ മഴ..


സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ അതിന് ആരാണ് കാരണക്കാർ..? ഇലക്ട്രോപ്ലേറ്റിംഗ് ചെയ്യുമ്പോൾ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ ? ഒരേ അളവിൽ സ്വർണം എത്തുന്നതിനാൽ ഉള്ളിലുള്ള ലോഹം ഏതാണെന്ന് ആർക്കും മനസിലാകില്ല..


ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന് ആശങ്ക വര്‍ധിക്കുന്നു.. ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവയിലൂടെയുള്ള ഗതാഗതത്തിലുള്ള എല്ലാ കപ്പലുകള്‍ക്കും ഗുരുതരമായ അപകടസാധ്യതകള്‍..


ഇന്ത്യയിലെ ഏക ചെളി (മഡ് വോൾക്കാനോ) അ​ഗ്നിപർവതം പൊട്ടിത്തെറിച്ചു..മഡ് വോൾക്കാനോ ചെളിയും മണ്ണും വെള്ളവുമാണ് പുറത്തേക്ക് ഒഴുക്കുന്നത്.. കൂടാതെ അപൂർവമായി പ്രകൃതി വാതകവും പുറത്തേക്ക് വരാറുണ്ട്..


സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില... ഇന്ന് ഒരു പവന് 87,560 രൂപയാണ് വില... ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം..

കൊലക്കേസ് പ്രതികളെ എന്‍ ഐ എ പിടിക്കട്ടെ; വിളിച്ചാൽ സ്റ്റേഷനിൽ വരുന്ന പ്രതികളെ വീട് വളഞ്ഞു പിടിച്ചോളാം എന്ന് കേരള പോലീസ്; അത് അല്ലെ ഹീറോയിസം ? പോപ്പുലര്‍ ഫ്രണ്ട് കേസില്‍ കണ്ണൂര്‍ സ്വദേശി ജാഫര്‍ ഭീമന്റവിടെയെ വളഞ്ഞിട്ടു പൂട്ടി എന്‍ ഐ എയുടെ മാസ്സ് നീക്കം!!! കേരള പോലീസിന്റെ മൂക്കിന് കീഴെ സംഭവിച്ചത് !!!!

13 FEBRUARY 2024 11:08 AM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ ഐ എ അന്വേഷിച്ചു വന്ന കണ്ണൂര്‍ സ്വദേശി ജാഫര്‍ ഭീമന്റവിടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് എൻ ഐ എ പിടിയിലായി.ഇയാൾ പിഎഫ്‌ഐയുടെ ആയുധ പരിശീലകനാണെന്നു എൻഐഎ പറയുന്നു. ദീർഘ നാളായി ജാഫർ ഒളിവിലായിരുന്നു. പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. കേസിൽ 59-ാം പ്രതിയാണ്. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് ജാഫർ ഭീമന്റവിട.

2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയെന്നും ഇയാൾക്കെതിരായ ആരോപണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ജാഫർ തീവ്ര സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നുവെന്നു എൻഐഎ വ്യക്തമാക്കി. കൈവെട്ട് കേസിൽ കണ്ണൂരിൽ നിന്നും സവാദ് അറസ്റ്റിലായത് ആഴ്ചകൾക്ക് മുമ്പാണ്. സാവദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ജാഫറിനെ കുറിച്ചുള്ള വിവരം കിട്ടിയതെന്നും സൂചനയുണ്ട്.

ഭരിക്കുന്ന പാർട്ടി തങ്ങൾ അറിയാതെ ഒരു പൂച്ചകുഞ്ഞു പോലും അനങ്ങില്ല എന്ന് പറയുന്ന കണ്ണൂരിൽ നിന്നാണ് പോപ്പുലര്‍ ഫ്രണ്ട് കൊടും തീവ്രവാദികളെ ദേശിയ അന്വേഷണ ഏജൻസികൾ ചറപറ അറസ്റ്റ് ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ കഴിവുകേടാണ് ഇത് എന്നും അത് അല്ല തീവ്രവാദികൾക്ക് ഭരണത്തണലിൽ സൗകര്യം ഒരുക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

എന്നാൽ ഈ സംരക്ഷണം ഒന്നും സർക്കാർ ഹിന്ദുക്കൾക്ക് നൽകുന്നില്ല എന്ന് മാത്രമല്ല അവരുടെ നേതാക്കളെ ക്രൂരമായി വേട്ടയാടുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹിന്ദു ഐക്യവേദി സംസ്ഥാനസഹകരണ സെക്രട്ടറി ശ്രീരാജിന്റെ അറസ്റ്റ് .ശ്രീരാജിനെതിരെ ചുമത്തിയിരിക്കുന്നത് 153 എയാണ് . ഇപ്പോൾ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

തന്റെ ഫേസ്ബുക്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ചിത്രം പങ്കുവച്ചു ഇത് വരച്ച കലാകാരനെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് എന്ന് കുറിച്ചതിനാണ് കേസ് എന്നാണ് പോലീസ് ഭാഷ്യം. ഹിന്ദു ഐക്യവേദിയുടെ ശക്തനായ സാരഥിയാണ് ശ്രീരാജ് കൈമൾ. ശബരിമലയിൽ സ്ത്രീകളെ കയറ്റണം എന്ന മുഖ്യമന്ത്രിയുടെ തീട്ടൂരത്തെ മാനിക്കാതെ പോലീസ് സ്ത്രീകളെ കയറ്റുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മുന്നിലുണ്ടായിരുന്ന ഒരാളായിരുന്നു ശ്രീരാജ്. അതിനും മുമ്പ് ഐസിസ് കേരളത്തിൽ വേരോട്ടം തുടങ്ങിയപ്പോൾ സെക്രട്ടറിയേറ്റിന് മുമ്പിൽ ഐസിസ് പതാക അഗ്നിക്കിരയാക്കിയതും ശ്രീരാജ് ആയിരുന്നു. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഭൂരിഭാഗവും നിർദ്ധരരായ ഹിന്ദു കുടുംബങ്ങൾക്കു വേണ്ടിഉള്ള സഹായ അഭ്യർത്ഥനകളാണ്.

പുലർച്ചെ മൂന്നുമണിക്ക് ആലപ്പുഴ തായങ്കരിയിലെ ശ്രീരാജിന്റെ വീട്ടിൽ 12 അംഗ പോളിസി എത്തിയാണ് അറസ്റ്റ് നടത്തിയത്. അപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അച്ഛനോടും ഭാര്യയോടും പറഞ്ഞത് എടത്വ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്‌തിട്ട്‌ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും എന്ന്. എന്നാൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ എത്തിയ ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകരോട് അമ്പലപ്പുഴ പോലീസ് ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടേ ഇല്ല എന്ന് പറഞ്ഞു. ഇതോടെ ശ്രീരാജിനെ വ്യാജപോലീസുകാരുടെ കൈയിൽ നിന്ന് മോചിപ്പിക്കാൻ ഹിന്ദുസേവ കേന്ദ്രം പ്രവർത്തകർ തയ്യാറായതോടെ പോലീസ് 10 മിനിറ്റ് ആവശ്യപ്പെട്ടു. എന്നിട്ടു അറിയിച്ചത് ഇന്റലിജൻസ് എഡിജിപി യുടെ നിർദേശപ്രകാരം ചെർപ്പുളശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത് എന്ന്.

ഇതോടെ പോലീസ് അറസ്റ്റ് ലക്‌ഷ്യം വയ്ക്കുന്നത് ശ്രീരാജിനെയല്ല പകരം പ്രതീഷ് വിശ്വനാഥിനെയാണ് എന്നാണ് പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കേസിന്റെ അണിയറയിൽ പ്രതീഷ് വിശ്വനാഥ് പ്രവർത്തിക്കുന്നു എന്നതാണ് ഭരണപക്ഷത്തെ അസ്വസ്ഥമാക്കുന്നു. അതോടെ പ്രതീഷിൻറെ വളം കൈ ആയ ശ്രീരാജിനെ ലക്‌ഷ്യം വയ്ക്കുകയായിരുന്നു. അങ്ങനെ സമ്മർദ്ദത്തിലൂടെ പ്രതീഷ് വിശ്വനാഥിനെ കേസിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ലക്‌ഷ്യം എന്നും പറയപ്പെടുന്നു.

പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞാൽ ഹാജരാകുമായിരുന്ന ഒരാളെയാണ് പോലീസ് വെളുപ്പിനെ വീട് വളഞ്ഞു പിടിച്ചത്. എന്നാൽ ഇവിടെ വിഹരിക്കുന്ന കൊടുംകുറ്റവാളികളെ എൻ ഐ എ അറസ്റ്റ് ചെയ്യുന്നത് പോലും പോലീസ് അറിയുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ടുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയതായുള്ള പരാതിയില്‍ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

മഞ്ചേരിയില്‍ ബൈക്ക് സൈക്കിളിലിടിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 72 പേര്‍ കുടുങ്ങി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അജ്ഞാതന്‍ വെടിവച്ച് കൊലപ്പെടുത്തി  (3 hours ago)

തെരുവ് നായ ആക്രമണത്തില്‍ നിന്ന് ആറ് വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റാപ്പര്‍ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ പാട്ടും പഠിപ്പിക്കാമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്  (5 hours ago)

ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാന്‍ ദേ ഇവിടെയുണ്ട് ; ഭാഗ്യശാലി ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

തീവ്ര ചുഴലിക്കാറ്റ് 'ശക്തി'  (5 hours ago)

Gold-plating അത്ര എളുപ്പമുള്ള കാര്യമല്ല  (5 hours ago)

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് കേരളത്തിന്റെ ആദരവ്  (5 hours ago)

ആലപ്പുഴയില്‍ 17കാരി അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

Yemens-houthi ചെങ്കടലിലൂടെ കപ്പലോടില്ലേ..?  (5 hours ago)

യുക്രെയ്‌നില്‍ യാത്രാ ട്രെയിനിന് നേരെ റഷ്യന്‍ വ്യോമാക്രമണം  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

MUD VOLCANO ഇന്ത്യയിലെ ഏക ചെളി അ​ഗ്നിപർവതം പൊട്ടിത്തെറിച്ചു  (7 hours ago)

Malayali Vartha Recommends