കണ്ണീര്‍ക്കാഴ്ചയായി... കോഴിക്കോട് കൊടുവള്ളിയില്‍ ചക്കയിടാന്‍ കയറിയ യുവാവ് പ്ലാവില്‍ നിന്നു വീണ് മരിച്ചു..

കോഴിക്കോട് കൊടുവള്ളിയില്‍ ചക്കയിടാന്‍ കയറിയ യുവാവ് പ്ലാവില്‍ നിന്നു വീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളിയിലാണ് അപകടം. ഒതയോത്ത് കണക്കനാംകുന്നുമ്മല്‍ സിവി ബഷീര്‍ (39) ആണ് മരിച്ചത്.
പ്ലാവില്‍ കയറി ചക്കയിടുന്നതിനിടെ തോട്ടിയില്‍ ഘടിപ്പിച്ച കത്തി ബഷീറിന്റെ ദേഹത്തു വീണു. ഇതോടെ നില തെറ്റി ബഷീര്‍ താഴേക്ക് പതിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം സൈക്കിളില്‍ നിന്നു വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ചെമ്പേരിയിലാണ് അപകടം. ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു- ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്. സൈക്കിളില്‍ നിന്നു റോഡില്‍ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha