കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കന്യാകുമാരിയില്‍...തക്കലയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും, അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്തെ വിവിധയിടങ്ങളില്‍ പരിശോധന നടത്തി കേന്ദ്ര സുരക്ഷാ സേന

കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണന്റെയും വിളവങ്കോട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നന്ദിനിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് അമിത് ഷാ കന്യാകുമാരിയിലെത്തുന്നത്. നാഗര്‍കോവില്‍ ആംഡ് ഫോഴ്സ് ഗ്രൗണ്ടിലിറങ്ങിയ ശേഷം റോഡ് മാര്‍ഗമായിരിക്കും അദ്ദേഹം തക്കലയിലെത്തുക
. തക്കല പഴയ ബസ് സ്റ്റാന്റ് മുതല്‍ മേട്ടുക്കട വരെയാണ് റോഡ് ഷോ നടക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുളള റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയത്.
ഹോട്ടല്‍ ഹൈസിന്തിലായിരുന്നു താമസം. അമിത് ഷായുടെ വരവ് കണക്കിലെടുത്ത് നഗരത്തിലുടനീളം കര്‍ശന പരിശോധന നടത്തുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha