തൃശൂരിലെ വിജയസാദ്ധ്യത ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി... സുരേഷ് ഗോപി ജയിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അങ്ങനെ പറയാന്‍ കാരണമെന്താണെന്ന മറുചോദ്യം ചോദിച്ച് പ്രധാനമന്ത്രി
എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കാന്‍ കാത്തുനിന്ന ബി.ജെ.പി പ്രവര്‍ത്തകരെ അടുത്തേക്ക് വിളിച്ച് തൃശൂരിലെ വിജയസാദ്ധ്യത ചോദിച്ചറിഞ്ഞു. സുരേഷ് ഗോപി ജയിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അങ്ങനെ പറയാന്‍ കാരണമെന്താണെന്ന മറുചോദ്യം ഉന്നയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളും വികസന നയവുമാണ് കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഏതൊക്കെ പദ്ധതികളാണ് കൂടുതല്‍ ജനപ്രീതിയുള്ളതെന്നും പ്രധാനമന്ത്രി ചോദിച്ചു. പ്രവര്‍ത്തകര്‍ ചില പ്രധാന പദ്ധതികളുടെ പേര് പറഞ്ഞു. ഇതോടെ അദ്ദേഹം എല്ലാവര്ക്കും നന്ദി പറഞ്ഞ് കാറില്‍ കയറി. രാവിലെ 10.50ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലെത്തിയത്. സ്വീകരിക്കാന്‍ കാത്തുനിന്ന 15 ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്കി.
അതേസമയം കുന്നംകുളത്ത് നടന്ന യോഗത്തില്‍ സിപിഎമ്മിനും സംസ്ഥാനസര്‍ക്കാരിനുമെതിരെ നരേന്ദ്ര മോദി ആഞ്ഞടിച്ചു. കേരളത്തിലെ പാവം ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും, കരുവന്നൂരില്‍ കവര്‍ന്ന പാവങ്ങളുടെ കാശ് ഏതുവിധേനെയും അവര്‍ക്ക് തിരികെ നല്‍കുമെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha