കണ്ണീര്‍ക്കാഴ്ചയായി.... തൃശൂര്‍ അരിമ്പൂരില്‍ കടല്‍ കാണാനിറങ്ങിയ സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടു, ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരുക്ക്
കണ്ണീര്‍ക്കാഴ്ചയായി.... തൃശൂര്‍ അരിമ്പൂരില്‍ കടല്‍ കാണാനിറങ്ങിയ സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടു, ഒരാള്‍ മരിച്ചു, മറ്റൊരാള്‍ പരുക്കുകളോടെ ആശുപത്രിയില്‍.
ചേറ്റുപുഴ കണ്ണപുരം സ്വദേശി നെടുമ്പുള്ളി അഭിജിത്ത് (21) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സഹോദരന് അക്ഷയ് പരുക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്്. സ്നേഹതീരം കടല്‍ കാണാനാണ് സഹോദരങ്ങള്‍ വീട്ടില്‍ നിന്നിറങ്ങിയത്. അക്ഷയ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. നാലാംകല്ല് പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുറകില്‍ നിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശോഭാ സിറ്റിയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരിച്ച അഭിജിത്ത്. അച്ഛന്: ജയന്, അമ്മ: ബിന്ദ്യ.
https://www.facebook.com/Malayalivartha