സങ്കടം അടക്കാനാവാതെ.... ബൈക്കിനു പിന്നില്‍ കാറിടിച്ച് മൈസൂരുവില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര് മരിച്ചു...
ബൈക്കിനു പിന്നില്‍ കാറിടിച്ച് മൈസൂരുവില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്ത തൃശൂര്‍ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആര്‍ പേട്ട് സ്വദേശി ഉല്ലാസ് (23), ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സി ജീവനക്കാരന് എന്നിവരാണു മരിച്ചത്.
ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഭക്ഷണവിതരണ ജീവനക്കാരന് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച ശേഷമാണ് ബൈക്കില്‍ ഇടിച്ചത്. ഉല്ലാസ് അപകടസ്ഥലത്തു തന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാര്‍ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
മൈസൂരു അമൃത കോളജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ശിവാനി. സംസ്കാരം ഇന്ന് കാഞ്ഞാണി ആനക്കാട് ക്രിമറ്റോറിയത്തില്‍. അമ്മ: സവിത. രണ്ടു സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha