സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...
സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...
രണ്ടു മാസം മുന്‍മ്പ് ചിറയിന്‍കീഴില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്നേഹ (സോനു24) ആണ് ശനിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്.
വിവരമറിഞ്ഞ് സ്നേഹയുടെ അമ്മ ഗായത്രി (45) നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്തു തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി.
മുപ്പതു വര്‍ഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു ഹനുമന്ത് നായിക്. മകന്: ശിവകുമാര്‍ കംപ്യൂട്ടര്‍ വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha