കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...
കരുമാല്ലൂരില്‍ അടിപിടിക്കേസില്‍ പെട്ട യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... ആലങ്ങാട് തിരുവാല്ലൂര്‍ പാലയ്ക്കപ്പറമ്പ് വീട്ടില്‍ സുനിലിന്റെ മകന് അഭിജിത്ത് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവാല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നാട്ടുകാരായ ഒരു സംഘവും അഭിജിത്തുമായി സംഘട്ടനമുണ്ടായിരുന്നു.
അഭിജിത്തിന്റെ പേരില്‍ ആലങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് അഭിജിത്ത് ആലുവ സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിട്ടുണ്ടായിരുന്നു.
മലിയിലുള്ള സഹോദരിയുടെ അടുത്തേക്ക് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി പോകാനിരിക്കെയാണ് കേസില്‍ പെട്ടത്. ഒത്തുതീര്‍പ്പിനായി ശ്രമിച്ചെങ്കിലും എതിര്‍കക്ഷികള്‍ ഇതിനു വഴങ്ങിയില്ലെന്നും വീണ്ടും ഭീഷണിപ്പെടുത്തിയെന്നും അതിന്റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
അഭിജിത്തിനെ ഭീഷണിപ്പെടുത്തിയവരുടെ പേരില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മിനിയാണ് അഭിജിത്തിന്റെ അമ്മ. ഒരു സഹോദരിയുണ്ട്.
https://www.facebook.com/Malayalivartha