അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...
അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു... അടൂര്‍ മണക്കാല വെള്ളക്കുളങ്ങര പരവൂര്‍ കാലായില്‍ പി.എം. സൈമണ്‍(63)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ചികിത്സയിലായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് വീടിനു പരിസരത്ത് വെച്ചാണ് തെരുവുനായ ഇദ്ദേഹത്തിന്റെ കാലില്‍ കടിക്കുന്നത്. തുടര്‍ന്ന് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ വീടിനു സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയി ചികിത്സിച്ചു.
വീട്ടിലെത്തിയ ശേഷം പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ഇതോടെ വീട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൈമണിനെ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ രക്ത പരിശോധനയില്‍ വിഷബാധയേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha