Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം

18 APRIL 2024 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും... ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവം... ഇത്രയും പൊക്കത്തിലിരുന്ന ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് ഇവര്‍ എങ്ങനെ കണ്ടുവെന്ന് ഡ്രൈവര്‍ എച്ച്.എല്‍ യദുവിന്റെ അമ്മ

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം. തുടർന്ന് ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സർവകലാശാലാ റജിസ്ട്രാറോട് ആവശ്യപ്പെട്ടു.

സർവകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലക്കണമെന്ന് റജിസ്ട്രാർക്കു വിസി രേഖാമൂലം നിർദേശം നൽകിയിരുന്നു. സർവകലാശാലാ ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളിൽ പുറത്തു നിന്നുള്ളവർ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും വിസി ചൂണ്ടിക്കാട്ടി. തുടർന്ന് രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു. എന്നാൽ ഇതവഗണിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

വിലക്ക് അവഗണിച്ച ബ്രിട്ടാസ് മുൻ നിശ്ചയിച്ച സമയത്തു തന്നെ എത്തി പ്രഭാഷണം നടത്തി .‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. രാഷ്ട്രീയവിഷയങ്ങൾ പരാമർശിച്ചായിരുന്നു പ്രഭാഷണം. സർവകലാശാലകൾ സംവാദ വേദികളായി മാറണമെന്നും അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കേന്ദ്രനയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രഭാഷണം വിലക്കിയ വിസി ദാസ്യപ്പണി ചെയ്യുകയാണെന്നും ധാർഷ്ട്യമാണു കാട്ടിയതെന്നും ബ്രിട്ടാസ് പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.

കമ്മിഷനു വേണ്ടി തിരുവനന്തപുരം സബ് കലക്ടറാണ് സർവകലാശാലാ റജിസ്ട്രാറോട് വിശദീകരണം തേടിയത്. റജിസ്ട്രാറുടെ വിലക്കു ലംഘിച്ച് പ്രസംഗം നടത്തിയ സാഹചര്യത്തിൽ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നു പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സബ് കലക്ടറുടെ കത്തിൽ പറയുന്നു. അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജോയിന്റ് റജിസ്ട്രാർക്കു റജിസ്ട്രാർ നിർദേശം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും.  (27 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.... ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്,  (43 minutes ago)

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന  (1 hour ago)

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകര്‍പ്പന്‍ പ്രകടനപത്രികയുമായി എന്‍ഡിഎ സഖ്യം  (6 hours ago)

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്  (6 hours ago)

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവം... ഇത്രയും പൊക്കത്തിലിരുന്ന ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് ഇവര്‍ എങ്ങനെ കണ്ടുവെന്ന് ഡ്രൈവര്‍ എച്ച്.  (6 hours ago)

ബീഫ് കറിവച്ചു നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹൃദ്രോഗിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം  (6 hours ago)

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെബി ഗണേശ് കുമാര്‍  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ്  (7 hours ago)

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (7 hours ago)

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (13 hours ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (13 hours ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (13 hours ago)

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയ  (13 hours ago)

Malayali Vartha Recommends