ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴയില്‍ കറ്റാനത്ത് ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം. വള്ളിക്കുന്നം ലീല നിവാസില്‍ ലീലയാണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
കെപി റോഡില്‍ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായി ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ വെട്ടിക്കോട് സെന്റ് തോമസ് മിഷന്‍സ് ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കല്‍ ശീമോന്റെ മകന് ജിമ്മി (33) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിനാണ് സംഭവം. ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ടയര്‍ ട്യൂബില്‍ ഡാമിലൂടെ സഞ്ചരിച്ച് വലകെട്ടി മീന്‍ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തില്‍ ഇറങ്ങി.
സുഹൃത്തുക്കള്‍ ഏറെനേരം കരയില്‍ കാത്തുനിന്നെങ്കിലും ജിമ്മി തിരികെ എത്തിയില്ല. തുടര്‍ന്ന് ഡാമില്‍ മീന്‍ പിടിക്കുകയായിരുന്ന ആളുകളുമായി ചേര്‍ന്നുനടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ കണ്ടെത്തിയത്. ആനച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha