കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി
കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി.
ഈ ഹര്‍ജി അടിയന്തരമായി കേള്‍ക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹര്‍ജിക്കാരനായ ജോസഫ് സ്കറിയയുടെ അഭിഭാഷകനോട് ആരാഞ്ഞ് സുപ്രീം കോടതി
പ്രിയ വര്‍ഗീസിന് എതിരെ യുജിസിയും ജോസഫ് സ്കറിയയും നല്കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്.
ഈ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്കറിയയുടെ അഭിഭാഷകന് ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യം അംഗീകരിക്കാനായി ബെഞ്ച് തയ്യാറായില്ല.
https://www.facebook.com/Malayalivartha