വനത്തിലെത്തിച്ച് മദ്യം നല്കി മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...
![](https://www.malayalivartha.com/assets/coverphotos/w657/309374_1713767379.jpg)
വനത്തിലെത്തിച്ച് മദ്യം നല്കി മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടില്‍ പി.കെ. സുമിത്ത് (30) ആണ് മരിച്ചത്.
ഏപ്രില്‍ 13നാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് മരണം സംഭവിച്ചത്. വിഷയത്തില്‍ നേരത്തെ മണിമല പൊലീസ് കേസെടുത്ത് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ അറസ്റ്റിലായ ഇടുക്കി അയ്യപ്പന്‍കോവില്‍ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയില്‍ വീട്ടില്‍ (കൊടുങ്ങൂര്‍ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ (കൊടുങ്ങൂര്‍ എസ്.ബി.ഐക്ക് സമീപം വാടകക്ക് താമസം) പ്രസീദ്. ജി ( രാജു - 52) എന്നിവര്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ഒരുമിച്ച് വാടകക്ക് താമസിച്ചിരുന്ന ഇരുവരും ചേര്‍ന്ന് വാഴൂര്‍ സുമിത്തിനെ പൊന്തമ്പുഴ വനത്തില്‍ എത്തിച്ച് മദ്യം നല്കിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഇന്‍വെസ്റ്റ് പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha