ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കല്‍ നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി
![](https://www.malayalivartha.com/assets/coverphotos/w657/309378_1713768908.jpg)
ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കല്‍ നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി
വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ്കുമാര്‍, എസ്.മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പലവട്ടം മാനഭംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയും ചെയ്തെന്നാണ് കേസ്. മോന്സന് മൂന്ന് ജീവപര്യന്തം തടവുശിക്ഷയും വന്‍തുക പിഴയും എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ടായിരുന്നു.
ജീവിതാവസാനംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും 2023 ജൂണ്‍ 17ലെ ഉത്തരവില്‍ പറഞ്ഞിരുന്നു. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നത്.
" f
https://www.facebook.com/Malayalivartha