ദാരുണകാഴ്ച.... കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ടു മരണം... വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് ദുരന്തം
ദാരുണകാഴ്ച.... കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ടു മരണം... വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് ദുരന്തം. കോഴിക്കോട് കുണ്ടായിത്തോട് ട്രെയിന്‍ തട്ടി രണ്ടു പേര് മരിച്ചു. നസീമ (43) മകള്‍ ഫാത്തിമ നഹല (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ കൊച്ചുവേളി ചണ്ഡിഗഡ് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസാണ് ഇടിച്ചത്. ഫാത്തിമ നിഹല കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് സൂചനകള്‍.
മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് .
https://www.facebook.com/Malayalivartha