കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....
കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളില്‍ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കും.
ചട്ടലംഘന പരാതികളില്‍ വേഗം തീര്‍പ്പുണ്ടാക്കും. മോക്ക് പോളിങ്ങില്‍ ഉയര്‍ന്ന പരാതിയില്‍ അടിസ്ഥാനമില്ല. നിശബ്ദ പ്രചാരണ വേളയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും വ്യക്തമാക്കി സഞ്ജയ് കൗള്‍.
https://www.facebook.com/Malayalivartha