ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി
ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍. ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളില്‍ തങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ല.
അവര്‍ തെളിവ് ഹാജരാക്കിയാല്‍ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ ഹാജരാക്കാനായി ജെസ്നയുടെ പിതാവിന് നിര്‍ദ്ദേശം നല്കി. കേസ് അടുത്ത മാസം 3 ലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ജസ്ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ. നല്കിയ റിപ്പോര്‍ട്ടിനെതിരേ ജസ്നയുടെ പിതാവാണ് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha