Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, മറവ് ചെയ്ത ഇടത്ത് വരാന്ത പണിയാൻ പദ്ധതിയിട്ട് പ്രതി:- റോസമ്മയുടെ സ്വർണം സംബന്ധിച്ചും അന്വേഷണം....

23 APRIL 2024 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...

നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി കുഴിമാടത്തിനു മുകളിൽ വരാന്ത പണിയാനും പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. കെട്ടിട നിർമാണത്തൊഴിലാളിയായ പ്രതി ബെന്നി വീടിന്റെ പിൻവശത്താണു സഹോദരി റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ടത്.

രണ്ടു ദിവസം മുൻപ് ഇയാൾ വീടിന്റ മുൻവശത്തെ തിണ്ണ പൊളിച്ചു പണിയാൻ ആരംഭിച്ചു. ഇതിനൊപ്പം പിന്നിൽ കുഴിമാടത്തിനു മുകളിലായി വരാന്ത പണിയാനായിരുന്നു പദ്ധതിയെന്നു പൊലീസ് പറയുന്നു.ആഴത്തിൽ കുഴിയെടുത്ത് മൃതദേഹത്തിനു മുകളിൽ മണ്ണിട്ട ശേഷം ഹോളോബ്രിക്സും ചുടുകട്ടയും നിരത്തി ശേഷം വീണ്ടും മണ്ണിട്ടു മൂടുകയായിരുന്നു. വായു കടക്കാത്ത രീതിയിൽ കട്ട അടുക്കിയതു കൊണ്ടാണു ദുർഗന്ധം പുറത്തേക്കു വരാത്തതെന്നു പൊലീസ് പറയുന്നു. നോർത്ത് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്ഐ സെബാസ്റ്റ്യൻ പി.ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു രാത്രി മുഴുവൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചതായി പ്രതി വി.വി.ബെന്നി പൊലീസിനു മൊഴി നൽകി. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചായിരുന്നു കൊലപാതകം. പൊലീസ് പറയുന്നത് ഇങ്ങനെ: 18ന് ഉച്ചയ്ക്കു ശേഷമാണ് ബെന്നിയുടെ വീട്ടിൽ വച്ചു റോസമ്മയുമായി തർക്കമുണ്ടാകുന്നത്. 61–ാം വയസ്സിൽ റോസമ്മ പുനർവിവാഹിതയാകുന്നത് ബെന്നി ചോദ്യം ചെയ്തു. തർക്കത്തിനിടെ ബെന്നിയുടെ മരിച്ചു പോയ ഭാര്യയെക്കുറിച്ചു റോസമ്മ അപവാദം പറഞ്ഞെന്നു ബെന്നി പറയുന്നു.

ഇതിൽ പ്രകോപിതനായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. നിലത്തുവീണ റോസമ്മ മരിച്ചു. മുറിയിലെ രക്തമെല്ലാം കഴുകിക്കളഞ്ഞപ്പോഴേക്കും സന്ധ്യയായി. ബെന്നിയുടെ മകൻ രാത്രി ജോലി കഴിഞ്ഞു വരുമെന്നതിനാൽ മൃതദേഹം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു. പിറ്റേന്നു രാവിലെ ആറിന് മകൻ പുറത്തുപോയ ഉടൻ വീടിനു പിന്നിൽ കുഴിയെടുത്തു മൃതദേഹം മൂടി.

കൊലപ്പെട്ട റോസമ്മയുടെ സ്വർണത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. റോസമ്മ ഒരു സ്വർണമാലയും 4 വളകളും ധരിക്കാറുണ്ടായിരുന്നെന്നു ഇളയ മരുമകൾ പറയുന്നു. ഈയിടെ പുതിയൊരു മാല കൂടി വാങ്ങി.

എന്നാൽ മൃതദേഹത്തിൽ നിന്നു ആഭരണമൊന്നും കണ്ടെത്തിയിട്ടില്ല. സ്വർണം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു റോസമ്മയും പ്രതി ബെന്നിയും തമ്മിൽ തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (10 minutes ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (23 minutes ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (4 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (4 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (5 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (5 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (5 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (5 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (5 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (5 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (6 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (6 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (6 hours ago)

Malayali Vartha Recommends