Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍

23 APRIL 2024 09:32 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.... റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ ശുപാർശ നൽകിയെന്ന ആരോപണമാണ് മാത്യു ഉന്നയിച്ചത്....

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം; പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗത്തിലാക്കി ഇ ഡി

സംസ്ഥാനത്ത് ഈ മാസം 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് റെഡ് അലർട്ട്; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം; കടുത്ത മുന്നറിയിപ്പ്

യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്

ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. തൃശൂരിലെ പോരാട്ടം അതിനിര്‍ണ്ണായകമാണ്. തൃശൂര്‍ തളിക്കുളത്ത് വി എസ് സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കെ സുധാകരന്റെ ഇടതും വലതും നിന്നിരുന്നവര്‍ ഇന്ന് ബിജെപിയിലാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

മണിപ്പൂര്‍ 11 മാസമായി കത്തിക്കൊണ്ടിരുന്നിട്ടും തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി ഒരു നടന്റെ മകളുടെ വിവാഹത്തിന് തൃശൂരില്‍ വന്നു. ഏതെങ്കിലുമൊരു സംസ്ഥാനം കേരളത്തിന് പാഠം പകര്‍ന്നു കൊടുക്കുന്നുണ്ടെങ്കില്‍ അത് മണിപ്പൂരാണ്. മണിപ്പൂരില്‍ മൂന്ന് വംശങ്ങള്‍ സാഹോദര്യത്തോടെ കഴിഞ്ഞുവരുന്നതിനിടയിലാണ് ബിജെപി അധികാരത്തില്‍ എത്തിയത്. ബിജെപിക്ക് തനിച്ച് അധികാരം കിട്ടിയപ്പോള്‍ മണിപ്പൂരില്‍ അവര്‍ തനിനിറം കാണിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി തുറന്നടിച്ചു.

ഭരണകൂടം പിന്നില്‍ ഇല്ലാതെ ഒരു കലാപവും ഇന്ത്യയില്‍ 48 മണിക്കൂറില്‍ അധികം നീണ്ടുനില്‍ക്കില്ല. കേക്കുകളുമായി അരമനകളുടെ പടി നിരങ്ങുന്നവര്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് ലക്ഷ്യമിടുന്നത്. കേക്കിനൊപ്പം വിഷത്തുള്ളികളുമായി വരുന്ന കഴുകന്‍മാരെ തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ചിലര്‍ രസത്തിന് വോട്ടു ചെയ്തപ്പോഴാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുടെ സഖ്യകക്ഷിയാകാം എന്നു പറഞ്ഞ് ചര്‍ച്ച നടത്തിയവര്‍ ആരാണെന്ന് കണ്ടെത്തണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ബിജെപിയെ ഭയന്ന് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷി തങ്ങളുടെ കൊടി താഴെ വെച്ചു. ഇന്ത്യയുടെ മതനിരപേക്ഷതയെ അട്ടിമറിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ മൗനം പാലിച്ചത് തന്ത്രം ആയിരുന്നോ എന്ന് വി ഡി സതീശന്‍ വ്യക്തമാക്കണം. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മൗനം പാലിച്ചത് കോണ്‍ഗ്രസിന്റെ തന്ത്രം ആയിരുന്നോ. ഇഹ്സാന്‍ ജഫ്രിയെ വര്‍ഗീയ വാദികള്‍ക്ക് കൊല്ലാന്‍ വിട്ടുകൊടുത്തത് തന്ത്രം ആയിരുന്നോ- അദ്ദേഹം ചോദിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ എഴുതാന്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ സ്ഥലം ഉണ്ടായിരുന്നില്ലെന്നാണ് പ്രകടന പത്രികയുടെ ചുമതലയുണ്ടായിരുന്ന പി ചിദംബരം പറഞ്ഞത്. പ്രകടന പത്രികയില്‍ സിഎഎ എന്ന മൂന്നക്ഷരം എഴുതിവെയ്ക്കാന്‍ സ്ഥമില്ലാതിരുന്നവര്‍ എങ്ങനെ ഇന്ത്യയെ സംരക്ഷിക്കും. ബില്‍ക്കിസ് ബാനുവിന് നീതി കിട്ടണം എന്ന് ആവശ്യപ്പെടാന്‍ ഒരു കോണ്‍ഗ്രസ് നേതാവും ഉണ്ടായിരുന്നില്ല ഇടത് നേതാവ് സുഭാഷിണി അലി ആയിരുന്നു ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഇപ്പോള്‍ നെഹ്റുവിന്റെ കസേരയില്‍ ഇരിക്കുന്നയാള്‍ പ്രധാനമന്ത്രിയാണോ പൂജാരിയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി അയോധ്യയില്‍ വീണ്ടും പൂജാരിയായി വേഷം കെട്ടി. ബിജെപിയുടെ രാമന്‍ മഹാത്മാ ഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച നാഥു രാമനാണ്. സിഎഎ കേന്ദ്ര സര്‍ക്കാരിന്റെ ട്രെയിലര്‍ മാത്രമാണ്. രാജ്യത്തിനു വേണ്ടി പോരാടിയവര്‍ പൗരത്വം തെളിയിക്കാന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവര്‍ക്കുമുന്നില്‍ രേഖകളുമായി ക്യൂ നില്‍ക്കണോ. തരം കിട്ടിയാല്‍ മറുകണ്ടം ചാടാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസുകാരാണ് രാഷ്ട്രീയ സദാചാരത്തെ കുറിച്ച് ഇടതുപക്ഷത്തിന് ക്ലാസ് എടുക്കുന്നത്. ഇടതുപക്ഷത്തിന്റെ സാന്നിധ്യത്തെ ബിജെപി ഭയക്കുന്നു. അതുകൊണ്ടാണ് കേരളത്തെ അവര്‍ വരിഞ്ഞു മുറുക്കുന്നത്- ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.... റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ  (6 minutes ago)

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം; പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗ  (7 minutes ago)

സംസ്ഥാനത്ത് ഈ മാസം 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് റെഡ് അലർട്ട്; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം; കടുത്ത മുന്നറിയിപ്പ്  (27 minutes ago)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്...  (43 minutes ago)

യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

ഫഹദ് ഫാസില്‍ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍  (1 hour ago)

സംസ്ഥാനം വെന്തുരുകുന്നു... സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനില, ഈമാസം ഏഴ് വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്  (1 hour ago)

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (2 hours ago)

പത്തനംതിട്ട പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (2 hours ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (3 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (3 hours ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (3 hours ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends