സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...
സംംസ്ഥാനത്ത് ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേന നാളെ കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും.
സിറോ മലബാര്‍ സഭാധ്യക്ഷന് കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായി ഇന്ന് കൊച്ചിയില്‍ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.
ബിലിവേഴ്സ് ചര്‍ച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവില്‍ അദ്ദേഹം സമയം ചോദിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സ്വീകരണം നല്‍കിയിരുന്നു. അനില്‍ ആന്റണിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സഭാ നേതൃത്വം അറിയിച്ചു.
" f
https://www.facebook.com/Malayalivartha