ഈ ഭരണം കൊണ്ട് ദല്ലാളുകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും മാസപ്പടിക്കാര്‍ക്കും മാത്രമല്ലേ നേട്ടമുള്ളൂ;നേതാക്കളുടെ അച്ചിമാരും മക്കളും പേരക്കുട്ടികളും കൊണ്ടുപോകുന്ന നോട്ടുകെട്ടുകള്‍ ആരെങ്കിലും ഒലത്തി കൊടുക്കുന്നതാണോ,സിപിഎമ്മിന് നേരെ രോഷം അണപൊട്ടുന്നു, പിണറായി വിജയന്‍ ഈ പാര്‍ട്ടിയുടെ കഴുക്കോലൂരി,സിപിഎം വെന്റിലേറ്ററില്‍ ചക്രശ്വാസം വലിയ്ക്കുന്നു

ഭരണവിരുദ്ധ വികാരമല്ല നേതാക്കള്‍ കൃത്യമായി പണിയെടുത്തില്ല തോല്‍ക്കാന്‍ കരണം നേതാക്കള്‍ അതുമതി. ഭരണവിരുദ്ധത പറഞ്ഞു ക്യാപ്ടനെ പേടിപ്പിക്കരുതേ! കുലുങ്ങില്ല. തോല്‍വിയുടെ കണക്ക് പരസ്പരം പങ്കിട്ടെടുത്തോ അത് ക്യാപ്ടന്റെ തലയില്‍ ഇടരുത്. നേതാക്കളുടെ അച്ചിമാരും മക്കളും പേരക്കുട്ടികളും തലച്ചുമടായി കൊണ്ടുപോകുന്ന നോട്ടുകെട്ടുകള്‍ നിങ്ങള്‍ ആരെങ്കിലും ഒലത്തി കൊടുക്കുന്നതാണോ? അന്നില്ലാത്ത പുകില്‍ എന്തിനാണിപ്പോള്‍. വൈരുദ്ധ്യാത്മകതയേയും ഭൗതികവാദത്തെയും കുറിച്ച് തലനാരിഴ പരിശോധനയ്ക്കു. തോല്‍വിയൊന്നും പിണരായിയെ ഏല്‍ക്കില്ല ഇതെത്ര കണ്ടിരിക്കുന്നു. ഈ പാര്‍ട്ടി നിലനില്‍ക്കേണ്ടത് നിങ്ങള്‍ മറ്റ് നേതാക്കളുടെ ആവശ്യം. അങ്ങനെ കൈകഴുകിയിരിക്കുകയാണ് കപ്പിത്താന്‍
ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കനത്ത തിരിച്ചടിയുടെ പ്രത്യാഘാതം എന്തെന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ കത്തിക്കാളുന്ന സംഭ്രമ ജനകമായ കഥകള്‍ മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ നിലവാര തകര്‍ച്ചയുടെ ഉരകല്ലാണെന്ന് പറയാതിരിക്കാനാകില്ല. ഇവരൊക്കെ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണോ കഴിയുന്നത്? എന്താണ് ഇന്നത്തെ സാഹചര്യം? . ജനറല്‍ സെക്രട്ടറി ബി ടി രണദിവേയോ പി സുന്ദരയ്യയോ സ്ഥാനമൊഴിഞ്ഞതിന് സമാനമായ സാഹചര്യമാണോ ഇന്നുള്ളത്? ഭരണ വിരുദ്ധവികാരം എന്നൊരു പൊയ്‌വെടി പൊട്ടിച്ചാല്‍ താഴെ വീഴുന്നതാണോ ഈ ഭരണം ? പാര്‍ട്ടിക്ക് വേരോട്ടമുള്ള മൂന്ന് സംസ്ഥാനങ്ങളിലും ഈ പാര്‍ട്ടി നിലം പരിശായതല്ലേ? അങ്ങിനെയെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ രാജിവെച്ചു മാതൃകാട്ടട്ടെ! അതല്ലെങ്കില്‍ പോളിറ്റ് ബ്യുറോ മൊത്തത്തില്‍ രാജിവെക്കട്ടെയെന്ന് തുറന്നടിച്ച് ശക്തിധരന്‍.
ഇങ്ങിനെയൊരു പാര്‍ട്ടി ഉണ്ടായത് കൊണ്ട് എന്തുകാര്യം എന്ന് കുത്തിത്തിരിപ്പുണ്ടാക്കാമെന്നു നോക്കണ്ട ? തൊഴിലാളി വര്ഗത്തിന് എന്തുനേട്ടം? ദല്ലാളുകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഇത്തിക്കണ്ണികള്‍ക്കും ഖജനാവ് കൊള്ളയടിക്കുന്നവര്‍ക്കും ജോണ്‍ ബ്രിട്ടാസുമാര്‍ക്കും കള്ളപ്പണം റാഞ്ചുന്ന മാസപ്പടിക്കാര്‍ക്കും മാത്രമല്ലേ നേട്ടമുള്ളൂ എന്നൊക്കെ മുറുമുറുക്കുന്നവരുണ്ട് . ആ പരിപ്പ് ഇവിടെ വേവില്ല!. മുഖ്യമന്ത്രിയും അനുചരന്മാരും ഫലം വന്നപ്പോള്‍ തന്നെ പറഞ്ഞതല്ലേ , ഈ ജനവിധിയില്‍ പോരായ്മയുണ്ടെങ്കില്‍ 2019 ലെ പോലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ , അതിന്റെ കുറവ് തീര്‍ത്ത് ഭരണം പിടിച്ചു കൈവെള്ളയില്‍ വെച്ചുതരുമെന്ന് അതങ്ങു വിശ്വസിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ... ക്യാപ്റ്റന്‍ കഴിഞ്ഞ തവണ വാക്ക് പാലിച്ചതുകൊണ്ടല്ലേ തുടര്‍ഭരണം പോലും നേടിത്തന്നത്! നേതാക്കളുടെ അച്ചിമാരും മക്കളും പേരക്കുട്ടികളും തലച്ചുമടായി കൊണ്ടുപോകുന്ന നോട്ടുകെട്ടുകള്‍ നിങ്ങള്‍ ആരെങ്കിലും ഒലത്തി കൊടുക്കുന്നതാണോ? അന്നില്ലാത്ത പുകില്‍ എന്തിനാണിപ്പോള്‍. വൈരുദ്ധ്യാത്മകതയേയും ഭൗതികവാദത്തെയും കുറിച്ച് തലനാരിഴ പരിശോധനയ്ക്കു. ഇപ്പോള്‍ ഇറങ്ങുന്നത്? അതൊന്നുമില്ലാതെ കാരണഭൂതന്‍ അണ്ണാക്കില്‍ തന്നെ വെച്ചുതരുന്നില്ലേ? കാരണഭൂതന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ നിങ്ങള്‍ ആരും കാണുന്നില്ല. ഭരണം തിരിച്ചുപിടിച്ചാല്‍ . ഗുണഭോക്താവ് വീണയാണോ റിയാസാണോ വിവേക് ആണോ കമലയാണോ വിജയനാണോ എന്നൊന്നും ആലോചിച്ചു തലപുകഞ്ഞിട്ടെന്താ കാര്യം? തിന്നാല്‍ പോരെ.കുഴിയെണ്ണണോ.
എന്ത് മാറ്റത്തിനും കാരണഭൂതന്‍ തയ്യാറാണ്. ഭരണചക്രം മാത്രം കിട്ടിയാല്‍ മതി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് ഗഡുവിനപ്പുറം ആര്‍ക്കും നിയമനം കൊടുക്കരുതെന്ന് വ്യവസ്ഥ ലംഘി ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തിരുത്താം . അതൊക്കെ എപ്പോള്‍ വേണമെങ്കിലും തിരുത്തും. എസ് എസ് എല്‍ സി വരെ മാത്രം പഠിച്ച 44 വര്‍ഷം സെക്രട്ടറിയറ്റില്‍ തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന ഒരാളല്ലേ പാര്‍ട്ടിയില്‍ ഉള്ളൂ. മൂന്നോ നാലോ ക്രയിനും വാങ്ങി വടകരയ്ക്കു മടങ്ങാന്‍ അദ്ദേഹം തയ്യാറാണ്. ഇ ഡിയുടെ ശല്യമെങ്കിലും കുറയുമല്ലോ.? വീണാ തയ്ക്കണ്ടിയുടെ കമ്പനിയുടെ പേരിലുള്ള ഫലകം എ കെ ജി സെന്ററില്‍ നിന്ന് മാറ്റിക്കൊടുക്കണമെങ്കില്‍ അതും തയ്യാര്‍. . ചെങ്കൊടിയും ചിഹ്നവും വിട്ടുതരണമെന്ന് മാത്രം വാശിപിടിക്കരുത്. പഠിപ്പും പത്രാസും ഒന്നുമില്ലെങ്കിലും പേരക്കുട്ടിക്ക് വരെ അന്നം മുട്ടാതെ കഴിയണമെങ്കില്‍ ഇതു രണ്ടും വേണം. അത് ഒസ്യത്തായി കോരന്‍ തന്നതാണ്.
https://www.facebook.com/Malayalivartha