കോടതിയുടെ വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാലാവകാശ കമ്മീഷന്‍ നിയമനം എന്നീ വിഷയങ്ങളില്‍ കോടതിയുടെ വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേള നടക്കുന്നതിനിടെ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനുശേഷമായിരുന്നു ബഹിഷ്‌കരണം.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ്. സര്‍ക്കാരിന് ഫ്യൂഡല്‍ നിലപാടാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കെ.എം. മാണി നോട്ടീസ് നല്‍കി.
അതേസമയം, നിയമസഭക്ക് പുറത്ത് പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹം മൂന്നാം ദിവസത്തേക്ക് കടന്നു.
https://www.facebook.com/Malayalivartha
























