'സ്‌റ്റേ ആവശ്യം തള്ളി; മന്ത്രി ശൈലജക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ബാലവകാശ കമീഷന്‍ നിയമനത്തില്‍ തനിക്കെതിരെ ഹൈകോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സിംഗിള്‍ ബെഞ്ച് നടത്തിയത് ലളിതമായ വിമര്‍ശനമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാള്‍ എങ്ങനെ ബാലാവകാശ കമീഷനില്‍ അംഗമായെന്ന് പറയുവാന്‍ മന്ത്രി ബാധ്യസ്ഥയാണെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈകോടതി നിരീക്ഷിച്ചു.
ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























