തെറ്റ് ചെയ്യാത്തതിനാല്‍ രാജിവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്‍ശങ്ങളുടെ പേരില്‍ താന്‍ രാജിവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. കേസില്‍ ഹൈക്കോടതിയുടെ അന്തിമ വിധി വന്നിട്ടില്ല. എല്ലാ നിയമനങ്ങളും വിജിലന്‍സിന്റെ ക്ലിയറന്‍സോടെയാണ് നടത്തിയതെന്നും മന്ത്രി പ്രതികരിച്ചു. തെറ്റുചെയ്യാത്തതിനാല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
ശൈലജ രാജി വയ്‌ക്കേണ്ടതില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശം നീക്കിയില്ലെങ്കില്‍ മന്ത്രി രാജിവയ്‌ക്കേണ്ടി വരുമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര്‍ പ്രസാദ് കോടതിയില്‍ പറഞ്ഞത്.
പക്ഷേ, അംഗങ്ങളെ നിയമിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിയാനാവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ കോടതി ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. പരാമര്‍ശങ്ങള്‍ നീക്കാന്‍ റിവ്യൂ പെറ്റിഷനുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























