ഡിജിപി ക്ലിഫ് ഹൗസില്‍, ലോക് നാഥ് ബഹ്‌റ മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തുന്നു

നിര്‍ണായകമായ ലാവ്‌ലിന്‍ കേസിന്റെ വിധി സിബിഐ കോടതിയില്‍ പ്രസ്താവിക്കുമ്പോള്‍ തലസ്ഥാനത്ത് വന്‍ രാഷ്ട്രീയ നീക്കം. കേസിന്റെ വിധി പിണറായിക്ക് അനുകൂലമായാല്‍ അതോടെ പിണറായി അജയ്യനായി മാറും. എന്നാല്‍ പിണറായിക്കെതിരെ എന്തെങ്കിലും കോടതി പരാമര്‍ശം നടത്തിയാല്‍ അത് സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. ഇതു മുന്നില്‍ കണ്ട് യുഡിഎഫ് നേതൃത്വം ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.
അതേ സമയം സര്‍ക്കാരും സിപിഎമ്മും അങ്കലാപ്പിലാണ്. ഇതു മുന്നില്‍ കണ്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റയെ പിണറായി വിജയന്‍ വിളിച്ചു വരുത്തി.
അതേ സമയം വിധി പ്രസ്താവം തുടങ്ങി. വിധി പറയാന്‍ മാറ്റിയതിനുശേഷം ഊമകത്തുകള്‍ കിട്ടിയെന്ന് കോടതി. പലര്‍ക്കും രാഷ്ട്രീയലക്ഷ്യമെന്നും അത് ശരിയല്ലെന്നും കോടതി. 202 പേജുള്ള വിധിന്യായം ജസ്റ്റിസ് ഉബൈദ് വായിക്കുകയാണ്.
https://www.facebook.com/Malayalivartha
























