രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.ഉബൈദ് അദ്ധ്യക്ഷനായി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ച് മാസം മുമ്പ് കേസിലെ വാദം പൂര്‍ത്തിയായിരുന്നു. നേരത്തെ, കേസിലെ ഏഴാം പ്രതിയായ പിണറായി വിജയനെയടക്കം ഒമ്പത് പ്രതികളെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
അതേസമയം, പുനഃപരിശോധന ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയശേഷം തനിക്ക് ഊമക്കത്തുകള്‍ കിട്ടിയെന്ന് ജസ്റ്റിസ് ഉബൈദ് പറഞ്ഞു. പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമാണെന്നും അത് ശരിയല്ലെന്നും കോടതി പറഞ്ഞു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി പൊതുഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. 2013 നവംബറിലാണ് പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്.
https://www.facebook.com/Malayalivartha
























