ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സുപ്രീംകോടതിയ്ക്ക് അപ്പീല്‍ നല്‍കും

ലാവ്‌ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥരുടെ വാദം. വിധി പകര്‍പ്പ് കിട്ടിയശേഷം സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനം.
പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവ്‌ലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സി.ബി.ഐ കണ്ടെത്തല്‍ നിലനില്‍ക്കുന്നവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























