സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി കുറച്ചു; 200ല്‍ നിന്ന് ഇനി 50 മീറ്റര്‍

സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. സ്‌കൂളുകളില്‍ നിന്നും ആരാനാലയങ്ങളില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകളാകാം. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമ്പലത്തിനു തൊട്ടടുത്ത് അതായത് കാണാവുന്ന ദൂരത്തു തന്നെ ബാര്‍ തുറക്കാം.
എന്നാല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിറങ്ങിയത്. ചട്ടംഭേദഗതിക്കുശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.
https://www.facebook.com/Malayalivartha
























