കമല്‍-പിണറായി കൂടിക്കാഴ്ച്ച കഴിഞ്ഞു; ഇതൊരു പഠനാവസരമെന്ന് കമല്‍ ഹാസ്സന്‍

ഉലകനായകന്‍ കമല്‍ ഹാസ്സനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച്ച അവസാനിച്ചു. കഴിഞ്ഞ ഓണത്തിന് ഇവിടേക്ക് വരാനിരുന്നതാണെന്ന് കമല്‍ തിരുവനന്തപുരത്ത് വെച്ച് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യവുമുണ്ടെന്ന് നടന്‍ കമല്‍ ഹാസന്‍. ഇതൊരു പഠനാവസരം കൂടിയാണ്. പിണറായി വിജയന്റെ അനുഭവങ്ങള്‍ മനസിലാക്കാനുള്ള സന്ദര്‍ഭമാണ്.
രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയും കമല്‍ ഹാസന്‍ നല്‍കിയിട്ടുണ്ട്. മനസുവച്ചാല്‍ താന്‍ നായകനാകും എന്ന ട്വീറ്റിലെ പ്രയോഗമാണ് തമിഴ് രാഷ്ടീയത്തില്‍ ഇപ്പോഴും ചൂടുള്ള ചര്‍ച്ച. രാഷ്ട്രീയത്തിലിറങ്ങാന്‍ അണ്ണാ ഡി.എം.കെ നേതാക്കള്‍ വെല്ലുവിളിച്ചതിനു പിന്നാലെയായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























