മൂന്നാറിലെ വൻകിട ഹോട്ടൽ നിർമാണം തടഞ്ഞ് റവന്യൂ വകുപ്പ്

മൂന്നാറിൽ വൻകിട നിർമാണപ്രവർത്തനത്തിനെതിരേ റവന്യൂ വകുപ്പിന്റെ കർശന നടപടി. ന്യൂകോളനി റോഡിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ഗുരുഭവൻ ഹോട്ടലിനെതിരേയാണു നടപടിയെടുത്തത്. ഇവിടെ നടന്ന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നാലുപേരെ കസ്റ്റഡിയിലെടുത്തു.
ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാർ നിയോഗിച്ച പ്രത്യേക സ്ക്വാഡാണ് കൈയേറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിച്ചത്. കൈയേറ്റം ഒഴിപ്പിക്കലിനെത്തുടർന്ന് സർക്കാർ ഇടപെട്ടു സ്ഥലംമാറ്റിയ ശ്രീറാം വെങ്കിട്ടരാമന് പകരംവന്ന ആളാണ് വി.ആർ. പ്രേംകുമാർ.
നേരത്തെ, നീലക്കുറിഞ്ഞി സാങ്ച്വറിക്കായി നിശ്ചയിച്ച പ്രദേശത്ത് വ്യാപകമായി ഭൂമി കൈയേറിയിട്ടുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൽ ദേവികുളം സബ് കളക്ടർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വ്യാജ രേഖകളുണ്ടാക്കിയുള്ള കൈയേറ്റത്തെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങൾ പോലീസ് ഇതേവരെ പൂർത്തിയായിട്ടില്ലെന്നും ട്രൈബ്യൂണലിൽ ദേവികുളം സബ് കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























