നടിയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ച മെമ്മറി കാര്‍ഡില്‍ ഒന്നുമില്ല

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉയോഗിച്ച മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് വിവരം. അഡ്വക്കേറ്റ് രാജു ജോസഫില്‍ നിന്നു ലഭിച്ച മെമ്മറി കാര്‍ഡാണ് ആ സമയത്ത് ഫോണില്‍ ഉണ്ടായിരുന്നത്. പക്ഷേ ഇതില്‍ നിന്നും നടിയുടെ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണിലെ മെമ്മറിക്കാര്‍ഡ് അഡ്വക്കേറ്റ് രാജു ജോസഫില്‍ നിന്നു ലഭിച്ചതു തന്നെയാണെന്നു പോലീസ് സ്ഥീകരിച്ചത്ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമായിരുന്നു. ഫോണിന്റെ ഇന്റെണല്‍ മെമ്മറിയിലാണു ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തതയെന്ന സംശയത്തിലാണ് പോലീസ് ഇപ്പോള്‍. ഇതു ഉറപ്പാക്കാനായി ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ഫോണ്‍ കണ്ടെത്തേണ്ടി വരും.
https://www.facebook.com/Malayalivartha

























